ഇവര്‍ ഇഞ്ചി ഉപയോഗിച്ചാല്‍...

By online desk .04 03 2020

imran-azhar

 

 

നിരവധി ആരോഗ്യ ഗുണങ്ങളുടെ ഒരു ഭക്ഷ്യവസ്തുവാണ് ഇഞ്ചി. ആരോഗ്യ - സൗന്ദര്യ സംരക്ഷണത്തിന് ഒരുപോലെ ഉപയോഗിക്കുന്ന ഒരു പ്രകൃതിദത്ത ഔഷധമാണ് ഇഞ്ചി. എന്നാല്‍, ചിലര്‍ ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അല്‍പ്പം ശ്രദ്ധ അത്യാവശ്യമാണ്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെ അഭിമുഖീകരിക്കേണ്ടതായിവരും. ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അത് എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങളും ഒഴിവാക്കുന്നു. എന്നാല്‍, ചിലര്‍ ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇഞ്ചിയെ അകറ്റേണ്ടത് ആരെല്ലാമെന്ന് അറിയൂ...


ഗര്‍ഭിണികള്‍: ഗര്‍ഭിണികള്‍ ഇഞ്ചിയുടെ ഉപയോഗം നിര്‍ബ്ബന്ധമായും ഒഴിവാക്കുക. ഗര്‍ഭിണികള്‍ ഇഞ്ചി ഉപയോഗിക്കുന്നത് പലപേ്പാഴും മാസം തികയാതെയുള്ള പ്രസവത്തിലേക്കും ഗര്‍ഭസംബന്ധമായ മറ്റ് പ്രശ്‌നങ്ങളിലേക്കും കാരണമാകുന്നു.


ഭാരം കുറവുള്ളവര്‍: ഭാരം കുറയുമ്പോള്‍ അത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍, സാധാരണയില്‍ കുറഞ്ഞ ശരീരഭാരമുള്ളവര്‍ ഇഞ്ചി ഉപയോഗിക്കുമ്പോള്‍ അത് ശരീരത്തിലെ കൊഴുപ്പിനെ കുറയ്ക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല, ഇത് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കും.


ഉദരസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍: ഉദര സംബന്ധമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് ഉദര പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.


മരുന്ന് കഴിക്കുന്നവര്‍: പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി മരുന്ന് കഴിക്കുന്നവര്‍ ഇഞ്ചി കഴിക്കുമ്പോള്‍ അത് മരുന്നിന്റെ ശക്തിയെ ഇല്ലാതാക്കുന്നു.


രക്തസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍: ഇഞ്ചിക്ക് രക്തയോട്ടത്തെ വര്‍ദ്ധിപ്പിക്കുന്ന പ്രവണതയാണുള്ളത്. എന്നാല്‍, ഹീമോഫീലിയ പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് പലപേ്പാഴും അമിത രക്തസ്രാവത്തിന് കാരണമാകുന്നു.


പ്രമേഹമുള്ളവര്‍: പ്രമേഹ രോഗമുള്ളവര്‍ ഇഞ്ചിയുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്നു.


ശസ്ത്രക്രിയ കഴിഞ്ഞവര്‍: ശസ്ത്രക്രിയയ്ക്ക് വിധേയരാവയവരും ഒരിക്കലും ഇഞ്ചി ഉപയോഗിക്കാന്‍ പാടില്ല. കുറച്ച് സമയത്തേക്കെങ്കിലും ഇവര്‍ ഇഞ്ചി ഉപയോഗത്തില്‍ നിന്ന് അകലം പാലിക്കണം. ഇഞ്ചി കഴിച്ചാല്‍ മുറിവുണങ്ങുന്നതിന് താമസം നേരിടേണ്ടതായി വരുന്നു.


രക്തസമ്മര്‍ദ്ദമുള്ളവര്‍: രക്തസമ്മര്‍ദ്ദമുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് രക്തസമ്മര്‍ദ്ദത്തെ വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് കഴിക്കുമ്പോള്‍ ഇഞ്ചി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.


ഗാലസ്‌റ്റോണ്‍ പ്രശ്‌നങ്ങമുള്ളവര്‍: ഗാലസ്‌റ്റോണ്‍ പ്രശ്‌നമുള്ളവര്‍ ഒരിക്കലും ഇഞ്ചി ഉപയോഗിക്കരുത്. ഇത് പിത്താശയത്തില്‍ പിത്ത നീര് വര്‍ദ്ധിക്കാന്‍ കാരണമാകും. മാത്രമല്‌ള, ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകും.

 

OTHER SECTIONS