ഒറിഗോണിലെ യോഗാ ക്ലാസ്സില്‍ ആടുകളുമുണ്ടാകും യോഗയ്ക്ക്

By S R Krishnan.25 May, 2017

imran-azhar


അമേരിക്കയിലെ ഓറിഗണ്‍ ആസ്ഥാനമായി ലെയ്‌നി മോഴ്‌സ് നടത്തുന്ന യോഗാ കേന്ദ്രത്തില്‍ പരിശീലകയായ ഹെയ്തറിനൊപ്പമുള്ളത് ഒരു കൂട്ടം ആടുകളാണ്. ആട്ടിന്‍കുട്ടികള്‍ക്കൊപ്പമാണ് ഇവിടെ യോഗാ പരിശീലനം. കഴിഞ്ഞ വര്‍ഷം ആരംഭിച്ച 'ആട് യോഗ'യ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ലെയ്‌നി മോഴ്‌സിന്റെ ഫാം ഹൗസില്‍ വച്ചായിരുന്നു ഇത്തരത്തിലൊരു പരീക്ഷണത്തിന് തുടക്കമിട്ടത്. ഫാം ഹൗസില്‍ മോറ്‌സ് വളര്‍ത്തുന്ന ആട്ടിന്‍കുട്ടികളുമായി സമയം ചെലവഴിക്കുന്നതിന് നിരവധി പേര്‍ എത്താറുണ്ടായിരുന്നു. മൃഗങ്ങള്‍ക്കൊപ്പം സമയം പങ്കിടുന്നത് മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്ന് മനസിലാക്കിയ യോഗാ പരിശീലക ഹെയ്തറാണ് ഇത്തരത്തിലൊരു ആശയം മോറ്‌സുമായി പങ്കുവച്ചത്. അധികം വൈകാതെ ആട്ടിന്‍കുട്ടികളെ ഉപയോഗപ്പെടുത്തി യോഗ പരിശീലനം തുടങ്ങി. രണ്ട് വയസു വരെ പ്രായമുള്ള ആടുകളെയാണ് ഇതിനായി ഉപയോഗിക്കുന്നത്.


OTHER SECTIONS