ശീലമാക്കൂ ഗ്രീന്‍ ടീ...രോഗങ്ങളോട് പറയൂ ഗെറ്റൗട്ട്

By online desk.06 08 2019

imran-azhar

 

ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളിലെ ആളുകള്‍ പച്ചവെള്ളം പോലെയാണ് ഗ്രീന്‍ ടീ കുടിക്കുന്നത്. ചായ കുടിക്കാത്ത ഒരു ദിവസം പോലും മലയാളികള്‍ക്കുണ്ടാവില്ല. ഒരു ദിവസം പത്തും ഇരുപതും ചായ കുടിക്കുന്നവര്‍ തന്നെ ഉണ്ടാകും. ചായ ഒരു എനര്‍ജി ഡ്രിങ്കാണെങ്കില്‍ പോലും അധികം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ചായ കുടി മാറ്റി വയ്ക്കാതെ ചായയുടെ റെസിപ്പീ ഒന്നു മാറ്റിയാലോ..അത് നമ്മുടെ ആരോഗ്യത്തിന് ഗുണകരമാവുകയും ചെയ്യും. കേരളത്തില്‍ ട്രന്‍ഡായി കൊണ്ടിരിക്കുന്ന ഗ്രീന്‍ ടീ എന്ന പച്ചമരുന്ന് ചായയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. എന്നും ചെറുപ്പമായിരിക്കാന്‍ ഗ്രീന്‍ ടീ ശീലമാക്കിയാല്‍ മതിയത്രേ.

ഗ്രീന്‍ ടീ രക്തത്തിലെ ആന്റി ഓക്‌സിഡന്റുകളുടെ നില ഉയര്‍ത്തുന്നു. പ്രായമേറാതെ നമ്മെ സംരക്ഷിക്കുന്നത് ആന്റി ഓക്‌സിഡന്റുകളാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയ ആന്റി ഓക്സിഡന്റ് വിറ്റാമിന്‍ സി യേക്കാള്‍ നൂറ് ഇരട്ടിയും വിറ്റാമിന്‍ ഇ യേക്കാള്‍ 24 ഇരട്ടിയും ഫലപ്രദമാണ്. ശരീരത്തില്‍ കാന്‍സറിന് കാരണമാകുന്ന സെല്ലുകളെ തടയാന്‍ ഇത് സഹായിക്കും. ശരീരത്തിലുണ്ടാകുന്ന ചൊറി, പുഴുക്കടി തുടങ്ങിയവ തടയാന്‍ ഗ്രീന്‍ ടി ഫലപ്രദമാണ്. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് കൊളസ്ട്രോള്‍ കുറക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറക്കുകയും ചെയ്യുന്നു. ചര്‍മ്മത്തില്‍ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍ രോഗങ്ങളെ അകറ്റിനിര്‍ത്താന്‍ സഹായകരമാണ്. ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ജലദോഷവും പനിയും മാറാനും ഗ്രീന്‍ ടീ സഹായകമാണ്.
ഇത് ആസ്തമ തടയുന്നു, ഉത്കണ്ഠ അകറ്റുന്നു, അലര്‍ജി തടയുന്നു, അമിതഭാരം കുറയ്ക്കുന്നു.

OTHER SECTIONS