ഗ്രീന്‍ ടീ നല്ല ആരോഗ്യത്തിന്

By Abhirami Sajikumar.26 Apr, 2018

imran-azhar

ആരോഗ്യകരമായ പാനീയങ്ങളില്‍ ഏറ്റവും പ്രശസ്തി നേടിയ ഒന്നാണ് ഗ്രീന്‍ ടീ. ആരോഗ്യകരമായ ഒരുപാട് ഗുണങ്ങളും ആന്റി ഓക്സിഡന്റുകളും ഏറെ അടങ്ങിയ ഗ്രീന്‍ ടീ ഇന്ന് മിക്കവരും ഉപയോഗിക്കുന്നു.European Food Safety Authority (EFSA) ആണ് ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചെറുപ്പം നിലനിര്‍ത്താനും ഭാരം കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ടീ കുടിക്കുന്നവരുണ്ട്. നമ്മുടെ ശരീരത്തിന്റെ മെറ്റബോളിക് പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്താനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയ്ക്കാനും ഓര്‍മ വര്‍ധിപ്പിക്കാനുമെല്ലാം ഗ്രീന്‍ ടീ ഉപകാരപ്രദമാണ്. എന്നാല്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിരിക്കുന്ന എല്ലാ ഘടകങ്ങളും നല്ലതല്ല . 

അമിതമായ അളവില്‍ ഗ്രീന്‍ ടീ സപ്ലിമെന്റുകള്‍ കഴിക്കുന്നത്‌ കരളിനു ഹാനികരമാണ് . അതേസമയം ചായ കുടിച്ചാല്‍ ഈ ദോഷം ഉണ്ടാകുന്നില്ല എന്നും ഇവരുടെ റിപ്പോര്‍ട്ടുണ്ട്. ആന്റി ഓക്സിഡന്റുകള്‍ ധാരാളമടങ്ങിയ ഗ്രീന്‍ ടീ സപ്ലിമെന്റുകള്‍ അമിതമായാല്‍ കരളിന് ആപത്താണ്. 5-1000 mg എന്ന നിലയിലാണ് ഗ്രീന്‍ ടീയില്‍ സപ്ലിമെന്റുകള്‍ അടങ്ങിയിരിക്കുന്നത്. എന്നാല്‍ ചായയില്‍ 90-300 mg യും. ദിവസം 800mg യിലധികം സപ്ലിമെന്റുകള്‍ ശരീരത്തിലെത്തുന്നത് അപകടമാണെന്നാണു പഠനം പറയുന്നത്.

OTHER SECTIONS