സ്ത്രീകളുടെ നല്ല ആരോഗ്യത്തിനു പേരക്ക

By Abhirami Sajikumar .16 May, 2018

imran-azhar

പേരക്ക ദോഷഫലങ്ങളില്ലാത്ത ഗുണകരമായ ഫലമാണ് പേരയ്ക്ക. അതിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ ഏറെയാണ് . പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇരുമ്ബ് എന്നിവ വൈറസ് അണുബാധയില്‍ നിന്നു സംരക്ഷണം നല്കുന്നു.അതെന്തെല്ലാം എന്ന് അറിയാം..... 

  • പേരയ്ക്കയിലെ വിറ്റാമിന്‍ സി ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യുന്നതിനു സഹായിക്കുന്നു. അതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു.
  • പേരയ്ക്കയില്‍ ഏത്തപ്പഴത്തില്‍ ഉളളതിനു തുല്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു.
  • ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുന്നതിനു സഹായകം. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനും സഹായകം.
  • പേരയ്ക്കയില്‍ വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമം. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു.
  • പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ യുടെ ആന്റി ഓക്‌സിഡന്റ് ഗുണം ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.
  • പേരയ്ക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുത്തുന്നു.
  • പേരയ്ക്കയിലെ വിറ്റാമിന്‍ ബി9 ഗര്‍ഭിണികളുടെ ആരോഗ്യത്തിനു ഗുണപ്രദം.
  • ഹോര്‍മോണുകളുടെ ഉത്പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരയ്ക്കയിലെ കോപ്പര്‍ സഹായിക്കുന്നു. അതിനാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തങ്ങള്‍ക്കും സഹായകം.

പേരയ്ക്കയിലെ മാംഗനീസ് ഞരന്പുകള്‍ക്കും പേശികള്‍ക്കും അയവു നല്കുന്നു. സ്ട്രസ് കുറയ്ക്കുന്നു. പേരയ്ക്കയിലെ വിറ്റാമിന്‍ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നു; തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

 

OTHER SECTIONS