തലമുടിയും എണ്ണയും

By Online Desk .14 09 2019

imran-azhar

 

 

തലമുടിയില്‍ ഏതെങ്കിലും എണ്ണ തേച്ചാല്‍ മതി എന്ന് വിചാരിക്കുന്നവര്‍ നിരവധിയാണ്. എന്തിനധികം മുടിയില്‍ എണ്ണ തേയ്ക്കണം എന്ന് പോലുമില്ലാത്തവരാണ് പലരും. എന്നാല്‍, ഇതെല്ലം മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. എന്നാല്‍, എണ്ണ തേയ്ക്കുന്നവിധത്തെപ്പറ്റി പലര്‍ക്കും അറിയില്ല. ഏതെല്ലാം തരത്തിലുള്ള എണ്ണകള്‍ ആണ് തലമുടിക്കാവശ്യം എന്നതിനെക്കുറിച്ചും അത് മുടിയുടെ വളര്‍ച്ചയെ എപ്രകാരം സഹായിക്കുന്നുവെന്നതിനെക്കുറിച്ചും അറിയൂ...

 

വരണ്ട മുടിക്ക് : മുടി വരണ്ട മുടിയാണോ എന്നാല്‍ അതിനായി ഉപയോഗിക്കേണ്ടത് ബദാം എണ്ണയാണ്. ഇത് വരണ്ട മുടിയെ സുന്ദരമാക്കുന്നു. മാത്രമല്ല, മുടി വളര്‍ച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും നല്‍കുന്നു.


എണ്ണമയമുള്ള മുടിക്ക്: മുടിയില്‍ എണ്ണ തേച്ചില്ലെങ്കിലും എണ്ണ ഉള്ളതുപോലെ തോന്നുണ്ടെങ്കില്‍, അത് എണ്ണമയമുള്ള മുടിയാണെന്ന് മനസ്‌സിലാക്കാം. എന്നാല്‍, എണ്ണമയുമുള്ള മുടിയുള്ളവര്‍ക്ക് ആവണക്കെണ്ണ ഉപയോഗിക്കാം.


സാധാരണ മുടിക്ക്: സാധാരണ സ്വഭാവമുള്ള മുടിയാണെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. ഇത് ഒലീവ് ഓയിലിനേക്കാളും ബദാം ഓയിലിനേക്കാളും ഗുണം നല്‍കും എന്ന കാര്യത്തില്‍ സംശയമില്‌ള.

വേപ്പെണ്ണ: വേപെ്പണ്ണയാണ് മറ്റൊന്ന്. ഇത് തലയോട്ടിയിലെ പ്രശ്‌നങ്ങളേയും അനാവശ്യമായുണ്ടാകുന്ന ചൊറിച്ചിലുകളേയും ഇല്ലാതാക്കുന്നു. മാത്രമല്ല താരനെ പ്രതിരോധിക്കാനും നല്ലതാണ് വേപെ്പണ്ണ.


കടുകെണ്ണ: മുടിയുടെ അറ്റം പിളരുന്നത് പ്രശ്‌നമാണെങ്കില്‍ കടുകെണ്ണ ഉപയോഗിക്കാം. കടുകെണ്ണ മുടിയുടെ അറ്റത്ത് തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ സഹായിക്കും. ഒലീവ് ഓയില്‍: തലമുടിക്ക് മൃദുത്വം കുറയുന്നുവെങ്കില്‍, മുടിയുടെ മൃദുത്വം ലഭിക്കാന്‍ സഹായിക്കുന്ന ഒലീവ് ഓയില്‍ ഉപയോഗിക്കൂ. ഒലീവ് ഓയില്‍ ഉപയോഗിച്ചാല്‍ തലമുടിയുടെ തിളക്കവും വര്‍ദ്ധിപ്പിക്കാം.

 

OTHER SECTIONS