തലമുടി സമൃദ്ധമായി വളരാൻ പപ്പായ

By online desk.22 08 2019

imran-azhar

 

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ടതാണ് തലമുടിയുടെ കൊഴിച്ചിലും അറ്റം പിളരുന്നതും. പ്രശ്‌നപരിഹാരത്തിനായി പലമാര്‍ഗ്ഗങ്ങളും മാറി മാറി പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കില്‍ ഈ പ്രകൃതിദത്തമാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ, പാര്‍ശ്വഫലമൊന്നുമില്ലാതെ തന്നെ പ്രശ്‌നപരിഹാരം കാണാം.

 

ഊര്‍ജ്ജം നല്‍കി കൊഴിച്ചില്‍ അകറ്റി തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത പ്രതിവിധിയാണ് പപ്പായ. നല്ലതു പോലെ പഴുത്ത പപ്പായ പേസ്റ്റ് രൂപത്തിലാക്കി, തലയില്‍ തേച്ച് നല്ലതുപോലെ മസാജ് ചെയ്ത് അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. ഇപ്രകാ രം ചെയ്യുന്നത് തലമുടിയുടെ കൊഴിച്ചില്‍ അകറ്റി ഊര്‍ജ്ജവും തിളക്കവും നല്‍കി തലമുടി സമൃദ്ധമായി വളരാന്‍ സഹായകമാണ്.

 

OTHER SECTIONS