കൊഴിച്ചില്‍ അകറ്റി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തലമുടിയുടെ ആരോഗ്യം വീണ്ടെടുക്കാം

By online desk.22 03 2019

imran-azhar

 


കേശസംരക്ഷണ കാര്യത്തില്‍ മുടിക്കൊഴിച്ചില്‍ ഒരു പ്രശ്‌നം തന്നെയാണെങ്കില്‍ ഈ ഗൃഹ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ, മുടി കൊഴിച്ചില്‍ മാത്രമല്ല, കഷണ്ടിയും പരിഹരിക്കാം.

 

ആവശ്യമുള്ള സാധനങ്ങള്‍: ഉള്ളി ഒന്ന്, തേന്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.


തയ്യാറാക്കേണ്ട വിധം: ഉള്ളിയുടെ തോല്‍ കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഇത് മിക്‌സിയിലിട്ട് അരച്ചെടുക്കുക. ഉള്ളിയുടെ നീര് പിഴിഞ്ഞെടുത്ത്. ഇതിലേക്ക് രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍ ചേര്‍ക്കുക. അല്‍പ്പം ലാവെന്‍ഡര്‍ ഓയില്‍ ഈ മിശ്രിതത്തില്‍ ചേര്‍ക്കാം. ഇത് നിറവും മണവും നല്‍കുന്നു.

 

ഉപയോഗിക്കേണ്ട വിധം: മുടി കൊഴിച്ചിലുള്ള ഭാഗത്ത് ഈ മിശ്രിതം നല്‌ളത് പോലെ തേച്ച് പിടിപ്പിക്കുക. രാത്രി മുഴുവന്‍ തല പൊതിഞ്ഞ് സൂക്ഷിക്കുക. രാത്രി മുഴുവന്‍ പറ്റിയിലെ്‌ളങ്കില്‍ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും ഇത്തരത്തില്‍ ചെയ്യാന്‍ വേണം. രാവിലെ തല തണുത്ത വെള്ളത്തില്‍ കഴുകി കളയുക. കൊഴിച്ചില്‍ അകറ്റി, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തലമുടിയുടെ ആരോഗ്യം വീണ്ടെടുക്കാം .

OTHER SECTIONS