ആരോഗ്യം വർധിപ്പിച്ച് തിളക്കമാർന്ന മുടി സ്വന്തമാക്കാൻ ?

By online desk.26 12 2018

imran-azhar

കേശ സംരക്ഷണ കാര്യത്തിൽ താരൻ മുടികൊഴിച്ചിൽ ,വരൾച്ച തുടങ്ങി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടവരാണ് നമ്മളിൽ പലരും . പലതരം പരീക്ഷണങ്ങളും മാറി മാറി പരീക്ഷിച്ചിട്ടും ഫലം ഒന്നും കാണുന്നില്ലെങ്കിൽ ഈ മാർഗം ഒന്ന് പരീക്ഷിച്ച് നോക്കൂ ..

 

തേങ്ങാപ്പാലും വെളിച്ചെണ്ണയും ആരോഗ്യത്തിന് മാത്രമല്ല ,കേശ സംരക്ഷണത്തിനും ഉത്തമമാണ് .തേങ്ങാപ്പാലിൽ വെളിച്ചെണ്ണ മിക്സ് ചെയ്ത് തലമുടിയിലും തലയോട്ടിയിലും നല്ലതുപോലെ തേച്ചു മസ്സാജ് ചെയ്യുക .അരമണിക്കൂർ അല്ലെങ്കിൽ കുറഞ്ഞത് 15 മിനിറ്റ് കഴിഞ്ഞ് നല്ലതുപോലെ കഴുകുക .ഏതു തരം തലമുടിയാണെങ്കിലും ഇപ്രകാരം ആഴ്ചയിൽ കുറഞ്ഞത് രണ്ട് പ്രാവശ്യമെങ്കിലും ആവർത്തിക്കുന്നത് തലമുടിയുടെ ആരോഗ്യം വർധിപ്പിക്കുന്നത്തിനും തിളക്കം കൂട്ടുന്നതിനും തലമുടിയുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും ഉത്തമമാണ് .

OTHER SECTIONS