തലമുടി സമൃദ്ധമായി വളരാന്‍ ഇഞ്ചി

By Anju N P.13 11 2018

imran-azhar

ഇഞ്ചി ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ്. ഭക്ഷണത്തില്‍ മാത്രമല്ല, മരുന്നായും ഇതുപയോഗിക്കാം. ദഹനക്കേടടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്ന്. എന്നാല്‍, മുടിസംരക്ഷണത്തിലും ഇഞ്ചിക്ക് സഹായിക്കാന്‍ കഴിയും. പ്രത്യേകിച്ചു പോയ മുടി വളരാന്‍, കഷണ്ടിയില്‍ മുടി വരാന്‍. മുടിസംരക്ഷണത്തിന് പല രീതിയിലും ഇഞ്ചി ഉപയോഗിക്കാം. ഇതെങ്ങനെയെന്ന് അറിയൂ...


ഇഞ്ചിയും വെളിച്ചെണ്ണയും: വെളിച്ചെണ്ണയില്‍ ഇഞ്ചി തിളപ്പിച്ച് ചേര്‍ത്ത് തലയില്‍ പുരട്ടാം. ഇത് മുടികൊഴിച്ചില്‍ തടയും, മുടി വളരാന്‍ സഹായിക്കും. കഷണ്ടിയില്‍ വരെ മുടി വരും.
250 ഗ്രാം വെളിച്ചെണ്ണയില്‍ 50 ഗ്രാം ഇഞ്ചിയരിഞ്ഞതിട്ടു തിളപ്പിക്കുകയാണ് വേണ്ടത്. വെളിച്ചെണ്ണയ്ക്ക് പകരം ബദാം, ഒലീവ് ഓയിലുകളും ഉപയോഗിക്കാം.


സവാളയും ഇഞ്ചിയും: സവാള ഇഞ്ചി എന്നിവ ചേര്‍ത്ത് അരച്ച് തലയോടില്‍ പുരട്ടാം. കണെ്ണരിയുമെന്നത് ശരിയാണ്. ഇതൊഴിവാക്കാന്‍ ഇത് വെളിച്ചെണ്ണയില്‍ കലക്കി പുരട്ടിയാലും മതി. പിന്നീട് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. രണ്ട് സവാളയും മൂന്ന് ഇഞ്ച് നീളമുള്ള ഇഞ്ചിയും ഉപയോഗിക്കാം.


250 ഗ്രാം ഇഞ്ചി 500എംഎല്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഈ വെള്ളം എടുത്തു വച്ച് തലയോടില്‍ പുരട്ടാം. കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. ഇത് അടുപ്പിച്ച് ചെയ്യുന്നത് ഗുണം നല്‍കും.


ഇഞ്ചിയുടെ നീരെടുത്ത് ശിരോചര്‍മ്മത്തില്‍ തേച്ചു പിടിപ്പിച്ച് കാല്‍ മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകുക. കൂടുതല്‍ സമയം വച്ചാല്‍ ചൊറിച്ചിലുണ്ടായേക്കാം.
ഇഞ്ചിനീരും ചെറുനാരങ്ങാനീരും: ഇഞ്ചിനീരും ചെറുനാരങ്ങാനീരും കലര്‍ത്തി തേയ്ക്കുന്നത് താരന് നല്ലൊരു മരുന്നാണ്.


ഇഞ്ചി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നതും ഗുണം ചെയ്യും.
ഇഞ്ചി ചേര്‍ത്ത് തിളപ്പിച്ച ചായ ഇഞ്ചി സൂപ്പ് എന്നിവ കുടിക്കുന്നതും മുടികൊഴിച്ചിലിനുള്ള നല്ലെളാരു പരിഹാരമാണ്.

 

OTHER SECTIONS