തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍...

By online desk .20 05 2020

imran-azhar

 

 

നമ്മളില്‍ പലരും കേശ സംരക്ഷണത്തിനായി പലവിധ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. ഇതിനായി ഏത് ചികിത്സ തേടുന്നതും പണം ചെലവാക്കുന്നതും ഒരു മടിയോ പ്രശ്‌നമോ ആക്കാറില്ല. എന്നാല്‍, പലതരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടും മുടി വളരുന്നിലെ്‌ളന്നും കൊഴിച്ചില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുവെങ്കില്‍ ഈ മാര്‍ഗ്ഗം ഒന്ന് പരീക്ഷിച്ച് നോക്കൂ... തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍ സഹായിക്കുന്ന ഒനാണ് ബദാം ഓയില്‍. മുടി വളര്‍ച്ചയ്ക്കും കൊഴിച്ചില്‍ തടയാനും സഹായിക്കുന്ന വൈറ്റമിന്‍ ഇ ഓയില്‍, ഫോസ്‌ഫോലിപിഡ്‌സ്, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ബദാം ഓയിലില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബദാം ഓയിലിന്റെ ചിട്ടയായ ഉപയോഗം മുടി തഴച്ച് വളരുന്നതിനും കൊഴിച്ചില്‍ ഇല്‌ളാതാക്കുന്നതിനും സഹായിക്കും. മറ്റ് എണ്ണകളേപേ്പാദെലയല്‌ള ബദാം ഓയില്‍ മുടിയില്‍ ഉപയോഗിക്കേണ്ടത്. ബദാം ഓയില്‍ പരീക്ഷിക്കുകയാണെങ്കില്‍ ഒരു ചിട്ടവട്ടമുണ്ട്. മുടി നനച്ച ശേഷം വേണം ബദാം ഓയില്‍ ശിരോചര്‍മ്മത്തില്‍ നല്‌ളതുപോലെ പുരട്ടി നിശ്ചിത സമയം മസാജ് ചെയ്യണം. മസാജ് കഴിഞ്ഞാല്‍ മുടി ചീകി ലോലമാക്കണം, ഇതിനു ശേഷം വൃത്തിയാക്കിയ ഷവര്‍ക്യാപ് ഉപയോഗിച്ച് മുടി വയ്ക്കണം. ഒരു മണിക്കൂറിന് ശേഷം ഷാമ്പൂ ഉപയോഗിച്ച് നന്നായി കഴുകണം. ശുദ്ധമായ വെള്ളത്തില്‍ മാത്രമേ മുടി കഴുകാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കണം.


രണ്ടു ടേബിള്‍സ്പൂണ്‍ ബദാം ഓയിലില്‍ പത്ത് തുള്ളി ടീ ട്രീ ഓയില്‍ ചേര്‍ത്ത് മിശ്രിതമാക്കി മുടിയില്‍ നല്‌ളതുപോലെ തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. ഇതിന് ശേഷം ചൂട് വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞെടുത്ത തുണി ഉപയോഗിച്ച് കെട്ടിവയ്ക്കുകയും ഒരു മണിക്കൂര്‍ ശേഷം ഷാമ്പു ഉപയോഗിച്ച് കഴുകി കളയുകയും വേണം. തലമുടി നല്‌ളതുപോലെ നനയുന്ന രീതിയില്‍ വേണം കഴുകാന്‍. ഷവര്‍ ഉപയോഗിക്കുന്നതാകും ഉത്തമം. വീര്യം കുറഞ്ഞ ഷാമ്പൂ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ടേബിള്‍സ്പൂണ്‍ ബദാം ഓയിലില്‍ ഒരു മുട്ടവെള്ള ചേര്‍ത്ത് മിശ്രിതമാക്കി 20 മിനിറ്റോളം നേരം മുടിയില്‍ തേച്ച് പിടിപ്പിച്ച ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക. ഇത് മുടിയുടെ വളര്‍ച്ച വേഗത്തിലാക്കും.

 

OTHER SECTIONS