തലമുടിയില്‍ എണ്ണ തേയ്ക്കുമ്പോള്‍?

By online desk.04 04 2019

imran-azhar

തലമുടിയുടെ വളര്‍ച്ചയ്ക്ക് മുടിയില്‍ എണ്ണ തേയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. മുടിയുടെ മാത്രമല്ല , ശരീരത്തിന് മുഴുവനായി തണുപ്പു ലഭിക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. മുടിയുടെ വളര്‍ച്ചയ്ക്കും മുടികൊഴിച്ചിലിനുമെല്ലാമുള്ള നല്ലൊരു മാര്‍ഗ്ഗമാണിത്. മുടിയില്‍ വെറുതെ എണ്ണ തേച്ചതു കൊണ്ടായില്ല ഇത് ശരിയായ രീതിയില്‍ മുടിയില്‍ തേയ്ക്കണം. മുടിയില്‍ ശരിയായ വിധത്തില്‍ എണ്ണ തേയ്ക്കാനുള്ള മാര്‍ഗ്ഗത്തെക്കുറിച്ചറിയൂ...

 

ചെറുചൂടുള്ള എണ്ണയുപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തരം എണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. എണ്ണ വിരല്‍ത്തുമ്പിലെടുത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക. ഇതുകൊണ്ട് നല്‌ളതുപോലെ മസാജ് ചെയ്യുകയും വേണം. 10-15 മിനിറ്റ് ഇതേ രീതിയില്‍ വിരല്‍ത്തുമ്പു കൊണ്ട് മസാജ് ചെയ്യുകയും വേണം. തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് അല്‍പ്പനേരം, അതായത് അര ര മണിക്കൂറെങ്കിലും ഇരിക്കുകയും വേണം. രാത്രി തലയില്‍ എണ്ണ തേച്ചു പിടിപ്പിച്ച് ഉറങ്ങുന്നത് തലയ്ക്കു തണുപ്പു ലഭിക്കാനുള്ള നലെ്‌ളാരു വഴിയാണ്. രാവിലെ കഴുകിക്കളയാം.

OTHER SECTIONS