സ്വാഭാവികത നിലനിര്‍ത്തി തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താന്‍?

By uthara.14 02 2019

imran-azhar

c പ്രശ്‌ന പരിഹാരങ്ങള്‍ക്കായി പലവിധ മാര്‍ഗ്ഗങ്ങളും മാറി മാറി പരീക്ഷിക്കാറുമുണ്ട്. എന്നാല്‍, ശാശ്വതമായ പരിഹാരം കാണാന്‍ കഴിയുന്നില്ലെങ്കില്‍ ഈ പ്രകൃതിദത്ത മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ...

 


കേശ സംബന്ധമായ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കുന്ന ഒരു ഒറ്റമൂലിയാണ് പുളി. പുളിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമി സി, ബി കോംപ്‌ളക്‌സ് എന്നിവ കേശ സംരക്ഷണത്തിന് ഉത്തമമാണ്. കൊഴിച്ചില്‍, അകാലനര തുടങ്ങി തലമുടി സംബന്ധമായ നിരവധി പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ പുളിക്ക് സാധിക്കും.

 


തലമുടിയില്‍ തേയ്ക്കുന്നതും, ആഹാരത്തില്‍ ഉള്‍പ്പെടുത്തി പുളി കഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ്. മുടിയുടെ സ്വാഭാവികത വീണ്ടെടുക്കുന്നതിനായി പുളി പിഴിഞ്ഞത് അതില്‍ അല്‍പ്പം തൈര് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് തലയില്‍ തേയ്ച്ച് മസാജ് ചെയ്യുക. അരമണിക്കൂറിന് ശേഷം കഴുകി കളയാം. ഇപ്രകാരം ചെയ്യുന്നത് തലമുടി കൂടുതല്‍ മൃദുലമാകുന്നതിനോടൊപ്പം കറുപ്പ് നിറം ലഭിക്കാനും സഹായകമാണ്.
വൈറ്റമിന്‍ ബി കോംപ്‌ളക്‌സ് അടങ്ങിയ പുളി വെള്ളം കൊണ്ട് ഇടയ്ക്കിടെ തലമുടി കഴുകുന്നത് തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു .

OTHER SECTIONS