പെട്ടെന്നുള്ള തലവേദനയെങ്കില്‍...

By online desk.19 06 2020

imran-azhar

 

 

കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ ഭേദഭാവമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാവുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് തലവേദന. പലരിലും പലവിധമാണ് തലവേദനയുണ്ടാകുന്നത്. എന്നാല്‍, തലവേദനയെ നിസാരമായി കണ്ട് സ്വയം ചികിത്സയുടെ ഭാഗമായി പെയിന്‍കില്ലറോ, ഒരു കപ്പ് ചൂട് ചായോ, കാപ്പിയോ ശീലമാക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, തലവേദനയെ നിസാരമായി കാണരുത്. ചിലപ്പോള്‍ തലവേദന പല രോഗങ്ങളുടേയും ആദ്യ ലക്ഷണമാകാം. പെട്ടെന്നുണ്ടാവുന്ന തലവേദനയുടെ ചില കാരണങ്ങളെക്കുറിച്ച് അറിയൂ...


നിര്‍ജ്ജലീകരണം: പലപ്പോഴും ശരീരത്തിലെ നിര്‍ജ്ജലീകരണം തലവേദനയുടെ ഒരു കാരണമാകാം. ഒരു ദിവസം എട്ട് ഗ്‌ളാസ് വെള്ളമെങ്കിലും കുടിക്കണം. കൃത്യമായി ആഹാരവും കഴിക്കണം.


ഉറക്കം: കൃത്യമായ ഉറക്കം ആരോഗ്യ സംരക്ഷണത്തിന് ഏറെ അത്യാവശ്യമായ ഒരു ഘടകം തന്നെയാണ്. എന്നാല്‍, ശരിയായ രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ തലവേദന ഉണ്ടാകാം. എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. ഉറക്കം ശരിയല്ലെങ്കില്‍ തലവേദന ഒരു തീരാവേദനയായി മാറിയെന്നുവരാം.


തുടര്‍ച്ചയായ ഇരിപ്പ്: തുടര്‍ച്ചയായി ഇരുന്നാല്‍ അത് പലപ്പോഴും തലവേദനയ്ക്ക് കാരണമാകാം. ഒരേയിരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്ത് വേദനയും തലവേദനയും സര്‍വ്വസാധാരണമാണ്.


ഐസ്‌ക്രീം: ഐസ്‌ക്രീം അമിതമായി കഴിക്കുന്നവര്‍ക്ക് ഇടയ്ക്കിടയ്ക്ക് തലവേദന വരാറുണ്ട്. നാഡികള്‍ക്ക് പെട്ടെന്ന് തണുപ്പ് ഏല്‍ക്കുന്നതാണ് ഇതിന് കാരണം. ് ഇടക്കിടക്ക് തലവേദനയുള്ളവര്‍ ഐസ്‌ക്രീം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.


അലര്‍ജികള്‍: പല വിധത്തിലുള്ള അലര്‍ജികള്‍ തലവേദനയ്ക്ക് കാരണമാകാറുണ്ട്. കൃത്രിമമായി കളര്‍ ചേര്‍ത്ത വിഭവങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങല്‍, മുട്ട, ഗോതമ്പ്, ചീസ്, കഫീന്‍, പ്രൊസസ്ഡ് ആഹാരം തുടങ്ങി പലതും ചിലരില്‍ അലര്‍ജിക്ക് കാരണമാകുന്നു. അതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.


ദഹനപ്രശ്‌നങ്ങള്‍: ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും തലവേദനയിലേക്ക് നയിക്കുന്നു.
വ്യായാമത്തിന്റെ അഭാവം: ആരോഗ്യമുള്ള ശരീരത്തിന് വ്യായാമം ആവശ്യമാണ്. എന്നാല്‍, പലപ്പോഴും ശരിയായ രീതിയില്‍ വ്യായാമം നടക്കുന്നില്ലെങ്കില്‍ അത് തലവേദനയിലേക്ക് നയിച്ചേന്നുവരാം. എന്നാല്‍, അമിതവ്യായാമവും തലവേദനയെന്ന പ്രശ്‌നത്തിന് ഇടവരുത്തും.


മൈഗ്രേയ്ന്‍: ചെന്നിക്കുത്ത് അഥവാ മൈഗ്രേയ്ന്‍ പലപ്പോഴും കൂടിയ തലവേദനയാണ്. കണ്ണിന് മങ്ങലും ഛര്‍ദ്ദിയും, തലയുടെ ഒരു ഭാഗത്തുള്ള വേദന തുടങ്ങിയ ലക്ഷണങ്ങളോടെയുള്ള തലവേദനയാണിത്.


കാലാവസ്ഥയിലെ മാറ്റങ്ങള്‍: കാലവസ്ഥയിലെ മാറ്റങ്ങളും ചിലപ്പോള്‍ തലവേദനയുണ്ടാക്കാം. ചൂടുകാലത്താണ് പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുന്നത് .


പുകവലി: അമിതമായി പുകവലിക്കുന്നവരില്‍ തലവേദനക്കുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പുകയിലയിലുള്ള നിക്കോട്ടിന്‍ ആണ് തലച്ചോറിലെ രക്തക്കുഴലുകളില്‍ ബേ്‌ളാക്ക് ഉണ്ടാക്കുകയും, ഇത് കഠിനമായ തലവേദനയ്ക്ക് കാരണമാക്കുന്നു. അതുകൊണ്ട് പൂര്‍ണ്ണമായും പുകവലി ഒഴിവാക്കുന്നതാണ് ഉചിതം.


ഹോര്‍മോണ്‍ മാറ്റങ്ങള്‍: ശരീരത്തില്‍ ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ കൊണ്ടും തലവേദനയുണ്ടാകാം. ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് പ്രശ്‌നകാരണം

 

OTHER SECTIONS