തലവേദനയ്‌ക്കൊപ്പം കാഴ്ച മങ്ങുന്നുവെങ്കില്‍?

By Web Desk.22 09 2020

imran-azhar

 

 

തലവേദനയെ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. ഉറക്കമില്ലായ്മ, മാനസിക സമ്മര്‍ദ്ദം, കഠിനാദ്ധ്വാനം തുടങ്ങി തലവേദനയുടെ കാരണങ്ങള്‍ നിരവധിയാണ്. എന്നാല്‍, തലവേദനയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന കാഴ്ച മങ്ങലും ശ്രദ്ധിച്ചിലെ്‌ളങ്കില്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. പലതരത്തില്‍ കൂടിയും കുറഞ്ഞും വരുന്ന തലവേദനകള്‍ പലരും ശ്രദ്ധിക്കാറില്‌ള. എന്നാല്‍, ഇത് നിങ്ങള്‍ ഒരു രോഗിയായി മറുകയാണ് എന്നതിന്റെ ഒരു ലക്ഷണമാകാം. ഇത്തരത്തില്‍ കൂടിയും കുറഞ്ഞും വരുന്ന തലവേദന രക്തശ്രാവത്തിന്റെ ലക്ഷണമാണ്. തലവേദനയും ഒപ്പം കാഴ്ച മങ്ങലും അനുഭവപെ്പടുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ ഇത് സ്‌ട്രോക്കിന്റെ ലക്ഷണവുമാകാം. തലവേദനയ്‌ക്കൊപ്പം ഛര്‍ദ്ദിയും, തലക്കറക്കവും ഉണ്ടെങ്കില്‍, ഇത് മെനിഞ്ചൈറ്റിസിന് കാരണമാണ്. തലവേദന ഒപ്പം ഛര്‍ദ്ദി, വെള്ളിച്ചം കാണാന്‍ പ്രയാസം, ഇവ മൈഗ്രെയിന്റെ ലക്ഷണമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കുന്നുവെങ്കില്‍ അതിനെ പരിഹരിക്കാന്‍ സ്വയം ചികിത്സ നടത്താതെ വൈദ്യസഹായം തേടുകയാണ് ഉത്തമം.

 

OTHER SECTIONS