രാവിലെ പതിവായി തലവേദനയെങ്കില്‍?

By Web Desk.09 08 2020

imran-azhar

 

 

രാവിലെയുള്ള തലവേദന പലരെയും അലട്ടുന്ന പ്രശ്‌നമാണ്. ജോലിഭാരം, അമിത സമ്മദ്ദം, ഉറക്കമില്ലായ്മ തുടങ്ങി തലവേദനയുടെ കാരങ്ങള്‍ നിരവധിയാണ്. എന്നാല്‍, സ്വാഭാവികമാണെങ്കില്‍ പോലും പതിവായി തലവേദനയുണ്ടെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നന്ന്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ നിസാരമായി കണ്ട് തള്ളിക്കളയരുത്. കാരണം ചിലപ്പോള്‍ മസ്തിഷ്‌ക സംബന്ധമായ പ്രശ്‌നങ്ങള്‍ ബാധിച്ചു തുടങ്ങി എന്നതിന്റെ സൂചനയാകാം ഇത്. കഫൈന്‍ ഉല്‍പ്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നവര്‍ക്കും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലവേദന ഉണ്ടാകും.

 

ഉറങ്ങുന്നതിന് മുമ്പ് അമിതമായി മദ്യപിക്കുക, പുക വലിക്കുക, ശീലമല്ലാത്ത ഭക്ഷണം കഴിക്കുക എന്നിവയും തലവേദനയ്ക്ക് കാരണമാകാം. രാവിലെ ഉണ്ടാകുന്ന തലവേദന മൈഗ്രേനായി കണ്ട് തള്ളിക്കളയരുതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. മൈഗ്രേന്‍ സാധാരണഗതിയില്‍ ഉറങ്ങിക്കഴിഞ്ഞാല്‍ കുറയാറാണ് പതിവ്. അപൂര്‍വ്വമായി മാത്രമേ മൈഗ്രേന്‍ ഉള്ളവര്‍ക്ക് രാവിലെ വേദനയുണ്ടാകാറുള്ളൂ. 

OTHER SECTIONS