വേനല്‍ക്കാലത്ത് പച്ചമുട്ടയും ശരിയാംവിധം പാകം ചെയ്യാത്ത മാംസ്യ വിഭവങ്ങളും കഴിച്ചാല്‍?

By online desk.22 04 2019

imran-azhar

ആരോഗ്യ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ് വേനല്‍ക്കാലത്ത്. പ്രത്യേകിച്ച് കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തില്‍. അല്‍പ്പമൊരു അശ്രദ്ധപോലും വേനല്‍ക്കാലരോഗങ്ങള്‍ പിടിപെടാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും. വേനല്‍ക്കാലത്ത് സാല്‍മോണല്ല ബാക്ടീരിയ ശരീരത്തില്‍ കടന്നുക്കൂടി നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കാനുള്ള സാദ്ധ്യതയേറെയാണ്.


സാല്‍മോണല്ല ബാക്ടീരിയ ശരീരത്തിലെ എല്ലാ കലകളേയും ബധിക്കും. ചെറിയ അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ സ്വയചികിത്സയ്ക്ക് നില്‍ക്കാതെ ഡോക്ടറെ സമീപിച്ച് പ്രതിവിധി ചെയ്യുന്നതാണ് ഉത്തമം.
.സാല്‍മോണല്ല ബാക്ടീരിയ കുടലിന്റെ പ്രവര്‍ത്തനത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തില്‍ പ്രത്യേകമൊന്ന് ശ്രദ്ധിക്കുന്നത് നന്ന്. പ്രത്യേകിച്ച് പകുതി വേവിച്ച് കഴിക്കുന്ന മത്സ്യം, മാസം, മുട്ട, പാല്‍ എന്നിവ ഒഴിവാക്കുക.

.കേടായ ഭക്ഷണം കഴിക്കുന്നത് സാല്‍മോണല്ല ബാക്ടീരിയ ശരീരത്തിനുള്ളില്‍ കടക്കാന്‍ കാരണമാകുകയും. ഇത് തലച്ചോര്‍, മജ്ജ, ഹൃദയം തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതിനോടൊപ്പം അണുബാധയ്ക്കും കാരണമാകും. മാത്രമല്ല, ഇത് രക്തകോശങ്ങളെ നശിപ്പിക്കുന്നു.

രോഗ ലക്ഷണങ്ങള്‍: വയറിളക്കം ഛര്‍ദ്ദി തുടങ്ങിയ പ്രാരംഭ ലക്ഷണങ്ങളില്‍ തുടങ്ങി പലപ്പോഴും നിര്‍ജ്ജലീകരണ അവസ്ഥയിലേക്കും നയിക്കാം. മാത്രമല്ല, ഈ ബാക്ടീരിയ ശരീരത്തില്‍ വ്യാപിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ വയറു വേദന, വയറിളക്കം, ഛര്‍ദ്ദി, തലവേദന, പലപ്പോഴും അമിത ക്ഷീണത്തിനും കാരണമാകും,
ബാക്ടീരിയ ശരീരത്തില്‍എത്തുന്നത് തടയാന്‍: വേനല്‍ക്കാല കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി പല വെള്ളവും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍, ഇത് പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മലിനമായ വെള്ളം ഒഴിവാക്കി, പകരം നല്ലതുപോലെ തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതാണ് ഉത്തമം.

. കടല്‍ ഭക്ഷ്യവിഭവങ്ങള്‍, ഇറച്ചിയ തുടങ്ങിയവയില്‍ സാല്‍മോണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ നല്ലതുപോലെ വൃത്തിയാക്കി ശരിയാംവിധം പാകം ചെയ്ത് കഴിക്കുന്നതാണ് ഉചിതം. മാത്രമല്ല, പച്ചമുട്ടയിലും ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ നല്ലതുപോലെ പാകം ചെയ്ത് കഴിക്കുന്നതാണ് ഉത്തമം.
പരിസരം വൃത്തിയായി സൂക്ഷിക്കുക: വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പ്രത്യേകിച്ച് ടോയ്‌ലറ്റും, പരിസരവും. ടോയ്‌ലറ്റില്‍ പോയാല്‍ സോപ്പോ, ഹാന്‍ഡ്‌വാഷോ ഉപയോഗിച്ച് കൈ വൃത്തിയായി കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

 

OTHER SECTIONS