കുരുന്നിന്റെ ചികിത്സയ്ക്ക് കനിവ് തേടി ചന്ദ്രനും ചിത്രയും

By sisira.09 01 2021

imran-azhar

 

പാലക്കാട് : ആറു വയസ്സുള്ള മകളുടെ ജീവിക്കാനുള്ള മോഹത്തിനു മുന്നിൽ കണ്ണീരോടെ പകച്ചുനിൽക്കുകയാണ് കുത്തനൂർ ചിമ്പുകാട് പുത്തൻകുളം വീട്ടിൽ ചന്ദ്രനും ചിത്രയും. പൂർണ വളർച്ചയെത്താതെ പിറന്ന ഇവരുടെ മകൾ ശ്രീ ഭൂമികയ്ക്ക് നാലാം മാസത്തിൽ തലച്ചോറിൽ ഞരമ്പിൽ രക്തം കട്ടപിടിക്കുകയായിരുന്നു.

 

ഇതിനെത്തുടർന്ന് കാഴ്ച പൂർണ്ണമായും നഷ്ടപ്പെടുകയും കുട്ടിയുടെ കാല് പൂർണമായി തളരുകയുമായിരുന്നു. ചികിത്സ മുടങ്ങാതെ നടത്തിയാൽ ഭൂമികയ്ക്ക് മറ്റു കുട്ടികളെപ്പോലെ നടക്കാനും കാര്യങ്ങൾ സ്വയം ചെയ്യാനും കഴിയും.

 

സുമനസ്സുകളുടെ സഹായത്തോടെ മാത്രമേ തുടർചികിത്സ സാധ്യമാകൂ. തുടർന്നുള്ള സഹായസഹകരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ചികിത്സ ഇനി മുന്നോട്ടു പൊകൂ ...

ഫോൺ നമ്പർ : 9809139863, 8838065104 അക്കൗണ്ട് നമ്പർ - 4305001500016863 IFSC CODE- PUNB0430500

OTHER SECTIONS