ചുളുവുകള്‍ അകറ്റി ചര്‍മ്മത്തിന് തിളക്കമേകാന്‍...

By Online Desk .10 04 2020

imran-azhar

 

 

നമ്മളില്‍ പലരുടെയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്ന ഒരു സ്ഥിര ഭക്ഷവസ്തുവാണ് തക്കാളി. ഭക്ഷണക്രമത്തില്‍ തക്കാളിക്ക് പ്രധാന സ്ഥാനം തന്നെയുണ്ട്. കാരണം ഇത് പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ്. എന്നാല്‍, ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല, തക്കാളി സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈസോപീന്‍ ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിച്ച് ചുളിവുകള്‍ ഉണ്ടാകുന്നത് തടയുന്നു. തക്കാളിയിലെ വൈറ്റമിന്‍ സി ചര്‍മ്മത്തിന് നല്‌ളതാണ്. സൂര്യാഘാതം തടയാനും പലവിധത്തിലുള്ള അലര്‍ജി അകറ്റാനും തക്കാളി നീര് ശരീരത്തില്‍ തേയ്ക്കുന്നത് ഗുണം ചെയ്യും. തക്കാളി നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു പ്രശ്‌നം ഇല്‌ളാതാക്കാന്‍ സഹായിക്കും. തക്കാളി വിത്തില്‍ നിന്ന് എടുക്കുന്ന എണ്ണ ചര്‍മ്മ സംരക്ഷണത്തിന് വളരെ ഫലപ്രദമാണ്. ആഴ്ചയില്‍ രണ്ട് ദിവസം തക്കാളി കുഴമ്പാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച്, 15 അല്ലെങ്കില്‍ അരമണിക്കൂറിനകം കഴുകി കളയുന്നത് താരന്‍ ഇല്ലാതാക്കാന്‍ സഹായിക്കും. അതിനാല്‍ തക്കാളി ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിലും വളരെ നല്‌ളതാണ്.

 

OTHER SECTIONS