ഈന്തപ്പഴം അഥവാ കജൂര്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ..

By Anju N P.04 Aug, 2018

imran-azhar

 

 

ഈന്തപ്പഴം ധാരാളം കഴിക്കുന്നവരാണ് നമ്മൾ. ഈന്തപ്പഴം കഴിക്കാത്തവർ പോലും അതിന്റെ വിവിധങ്ങളായ ഗുണമേന്മകളറിഞ്ഞാൽ കഴിക്കും. എന്നാൽ കോട്ടോളൂ പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത മരുന്നാണിത്.

 

1. ഈന്തപ്പഴം പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് ഈ പാലില്‍ തന്നെ രാവിലെ അരച്ച് തേന്‍ ചേര്‍ത്തു കഴിയ്ക്കാം.തിളപ്പിയ്ക്കാത്ത പാലിൽ അല്‍പം ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് വേണം കഴിക്കാൻ.


ആട്ടിന്‍പാലാണെങ്കില്‍ കൂടുതല്‍ നല്ലത്. ശരീരത്തിന് ഊർജം നൽകാനും രക്തക്കുറവ് പരിഹരിക്കാനുംഇത് നല്ലതാണ്.

 

2.ഈന്തപ്പഴം പാലിൽ ഇട്ട് കുതിർത്ത് രാവിലെ അരച്ച് കഴിച്ചാൽ പുരുഷന്മാരുടെ ലൈഗിക ശേഷി കൂടും.മധുരം ചേർക്കാതെ കഴിക്കണം. അത് പോലെ തന്നെ ബദാം പാലിൽ കുതിർത്ത് അരച്ച് കഴിക്കുന്നതും ലൈംഗിക ഉണർവേകുമെന്ന് ശാസ്ത്രം പറയുന്നു.

 

3. ഇന്തപ്പഴം തേനിലിട്ടു കഴിയ്ക്കുന്നത് തടി കുറയാന്‍ നല്ലതാണ്.ചെറിയ കഷ്ണങ്ങളാക്കി തേനിലിട്ടു വച്ച് രാവിലെ കഴിക്കുന്നതാണ് ഫലപ്രദം

 

4. ഈന്തപ്പഴം രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുക.ഒപ്പം വെള്ളവും കുടിയ്ക്കാം. മലബന്ധം പരിഹരിയ്ക്കുന്നതിന് നല്ലൊരു പ്രതിവിധിയാണിത്.

 

5.ഉണങ്ങിയ ഈന്തപ്പഴം കഴിയ്ക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഏറെ സഹായകമാണ്.

 

6.പ്രമേഹമുള്ളവര്‍ക്കു കഴിക്കാവുന്ന ചുരുക്കം ചില മധുരങ്ങളിലൊന്നാണിത്,ഉണങ്ങിയ ഈന്തപ്പഴം അഥവാ കാരയ്ക്ക കഴിയ്ക്കുന്നതാണ് പ്രമേഹരോഗികള്‍ക്കു നല്ലത്.ഇതില്‍ മധുരം കുറവും ഗുണമേറെയുമാണ്.

 

7.പച്ച ഈന്തപ്പഴവും ഉണക്കിയതുമെല്ലാം വയറ്റിലെ അൾസറിന് ഏറെ നല്ല പ്രതിവിധിയാണ്. കാൻസർ വരാതിരിക്കാനുള്ള പ്രതിരോധ മരുന്നു കൂടിയാണിത്.

OTHER SECTIONS