പേരയ്ക്ക കഴിക്കൂവിറ്റാമിനുകളുടെ കലവറയാണതില്‍

By Anju N P.07 Jul, 2018

imran-azhar


ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്ന പഴമാണ് പേരയ്ക്ക. രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുന്നതിനും കണ്ണുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു. പേരയ്ക്കയില്‍ ഏത്തപ്പഴത്തില്‍ ഉളളതിനു തുല്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

 

പേരയ്ക്കയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവ വൈറസ് അണുബാധയില്‍ നിന്നു സംരക്ഷണം നല്‍കുകയും ശരീരത്തില്‍ അമിതമായി എത്തുന്ന കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു. അതിനാല്‍ വൃക്കയില്‍ കല്ലുണ്ടാകുന്നതിനുളള സാധ്യത കുറയുന്നു.

 


വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്. വിറ്റാമിന്‍ ഇ യുടെ ആന്റി ഓക്സിഡന്റ് ഗുണം ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. പേരയ്ക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുത്പാദനക്ഷമത മെച്ചപ്പെടുന്നതിനും വിറ്റാമിന്‍ ബി 9 ഗര്‍ഭിണികളുടെ ആരോഗ്യത്തിനും ഗുണപ്രദമാണ്.

 

പേരയ്ക്കയിലെ കോപ്പര്‍ ഹോര്‍മോണുകളുടെ ഉത്പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിനും മാംഗനീസ് ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുകയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

OTHER SECTIONS