പാലില്‍ അല്‍പം ശര്‍ക്കര ചേര്‍ത്തു കുടിക്കുന്നതിന്റെ ഗുണം

By Anju N P.28 Nov, 2017

imran-azhar

 

 

നല്ലൊരു സമീകൃതാഹാരമാണ് പാല്‍ . കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഏറെ അത്യാവശ്യമാണ് പാല്‍. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് പാല് കുടിക്കുന്നത് വളരെ ഗുണം ചെയ്യും . അത്‌പെലെത്ത ഗുണമുള്ള ഒന്നാണ് ശര്‍ക്കര. വെല്ലം എന്നറിയപ്പെടുന്ന ഇത് പഞ്ചസാരയുടെ അത്രയും ദോഷകരവുമല്ല.


ശരീരത്തിലെ ആന്തരികാവയവങ്ങളുടെ ശുദ്ധിയും സുഗമമായ പ്രവര്‍ത്തനവും ഉറപ്പ് തരുന്ന ശര്‍ക്കരയെ മെഡിസിനല്‍ ഷുഗര്‍ എന്നാണ് വൈദ്യശാസ്ത്ര വിദഗ്ദര്‍ വിശേഷിപ്പിക്കുന്നത്. ആരോഗ്യപരിപാലനത്തിന്റെ പരിധിക്കുള്ളില്‍ നിന്ന്‌കൊണ്ട് ഭക്ഷണത്തിന്റെ രുചിയെ നിയന്ത്രിക്കുന്നതില്‍ ശര്‍ക്കരയെ വെല്ലുവാന്‍ മറ്റൊന്നിനുമാവില്ല. ധാതുലവണങ്ങളും വിറ്റാമിനും വേണ്ടുവോളമുണ്ട് ശര്‍ക്കരയില്‍.

 

സുക്രോസിനും ഗ്ലൂക്കോസിനും പുറമെ ആവശ്യത്തിന് മെഗ്‌നീഷ്യവും ഇതിലുണ്ട്. ക്ഷീണത്തിനും തളര്‍ച്ചയ്ക്കും ഇത് നല്ലതാണ്.ശര്‍ക്കരയിലെ പൊട്ടാസ്യവും കുറഞ്ഞ അളവിലുള്ള സോഡിയവും രക്തസമ്മര്‍ദ്ദത്തെ ഒരുപരിധി വരെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റുകളെ വേഗത്തില്‍ ഊര്‍ജ്ജമാക്കി മാറ്റുന്നത് അത്‌ലറ്റുകള്‍ക്കും കഠിനമായ ക്ഷീണമുള്ളവര്‍ക്കും ചില അവസരങ്ങളില്‍ ആവശ്യമാണെങ്കിലും ചിലപ്പോള്‍ പെട്ടെന്നുള്ള ഈ ഊര്‍ജ്ജവികിരണം പ്രമേഹം പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. പഞ്ചസാരയും ഗ്ലൂക്കോസും അങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ശര്‍ക്കരയുടെ ദഹനപ്രക്രിയ സാവധാനമായത്‌കൊണ്ട് പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ഭീതി വേണ്ട.

 

പാലില്‍ പഞ്ചസാരയും തേനും മറ്റ് എനര്‍ജി പൗഡറുകളുമെല്ലാം ചേര്‍ത്തു കുടിയ്ക്കുന്നത് പതിവാണ്. എന്നാല്‍ പാലില്‍ അല്‍പം ശര്‍ക്കര ചേര്‍ത്തു കുടിയ്ക്കുന്നത് പല തരത്തിലുളള ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതെക്കുറിച്ചു കൂടുതലറിയൂ,

 

അസിഡിറ്റി


പാലിന്റെ അസിഡിറ്റി വയറിനെ ബാധിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കുന്നൊരു വഴിയാണിത്. വയര്‍ തണുപ്പിയ്ക്കാന്‍ ശര്‍ക്കര നല്ലതാണ്. ഇത് പാലില്‍ ചേര്‍്ത്തു കഴിയ്ക്കുമ്പോള്‍ പാലിന്റെ അസിഡിറ്റി കുറയും.

 

അനീമിയ


അനീമിയ തടയാനുള്ള നല്ലൊരു വഴിയാണ് പാലില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാവുന്ന ഒരു വഴി.

 

സന്ധികള്‍ക്കും ജോയന്റുകള്‍ക്കും

പാലും ശര്‍ക്കരയും സന്ധികള്‍ക്കും ജോയന്റുകള്‍ക്കും നല്ലതാണ്. ഈ ഭാഗങ്ങളിലെ വേദനയൊഴിവാക്കാന്‍ ഏറ്റവും ഗുണകരം.

 

ചര്‍മത്തിനും മുടിയ്ക്കും
പാലില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നത് ചര്‍മത്തിനും മുടിയ്ക്കും ഏറെ ഗുണകരമാണ്. തിളങ്ങുന്ന ചര്‍മം ലഭിയ്ക്കും, മുടിയുടെ ആരോഗ്യവും വര്‍ദ്ധിയ്ക്കും.

 

മാസമുറ


മാസമുറ വേദന കുറയ്ക്കുന്നതിനുള്ള നല്ലൊരു ഉപാധിയാണിത്. മാസമുറ വേദന കുറയ്ക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന നല്ലൊരു വഴി.

 

പ്രമേഹരോഗികള്‍ക്ക്


പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്കു പകരം പാലില്‍ ശര്‍ക്കര ചേര്‍്ത്തു കഴിയ്ക്കാം. മിതമായി ഇതുപയോഗിയ്ക്കുന്നത് പ്രമേഹം വര്‍ദ്ധിപ്പിയ്ക്കില്ല

 

 

തടി


പാലില്‍ മധുരം വേണമെന്നു നിര്‍ബന്ധമുള്ള ചിലരുണ്ട്. ഇതിനായി പഞ്ചസാര ചേര്‍ക്കുന്നത് തടി വര്‍ദ്ധിയ്ക്കാനുള്ള ഒരു പ്രധാന കാരണമാണ്. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ശര്‍ക്കര ചേര്‍ക്കുന്നത്.

 

വിളര്‍ച്ച


വിളര്‍ച്ചയ്ക്കുളള നല്ലൊരു പരിഹാരമാണ് ശര്‍ക്കര. ഇതിലെ അയേണ്‍ വിളര്‍ച്ചയ്ക്കുള്ള നല്ല പരിഹാരമാകും. പാലില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു മരുന്നാണ്.

 

 

നല്ല ഊര്‍ജം


ശരീരത്തിന് നല്ല ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴിയാണ് ശര്‍ക്കര. ഇത് പാലില്‍ കലക്കി കുടിയ്ക്കുന്നത് നല്ല ഊര്‍ജം നല്‍കും.

 

 

രക്തം


രക്തം ശുദ്ധീകരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ശര്‍ക്കര. ഇത് പാലില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിന്റെ ശുദ്ധി പല രോഗങ്ങളേയും ചര്‍മരോഗങ്ങളേയുമെല്ലം ഒഴിവാക്കും.

 

OTHER SECTIONS