ദിവസവും ഇഞ്ചിച്ചായ കുടിച്ചാല്‍..!

By Anju N P.24 Feb, 2018

imran-azhar

 

അരോഗ്യത്തിന് ഇഞ്ചി വഹിക്കുന്ന പ്രാധാന്യം ചെറുതൊന്നുമല്ല. ദഹനം കൂട്ടാനും വയറില്‍ ഉണ്ടാകുന്ന പല അസ്വസ്ഥതകള്‍ക്കും ഗ്യാസിനും പരിഹാരമായി ഇഞ്ചി ഉപയോഗിക്കുന്നു. ഇഞ്ചി ഇട്ട ചായക്കും ഉണ്ട് നമ്മള്‍ അറിയാത്ത പല ഗുണങ്ങള്‍. ഇഞ്ചി ചായ അഥവാ ജിഞ്ചര്‍ ടീ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. ദിവസവും കുടിക്കേണ്ട ചായ തന്നെയാണ് ഇഞ്ചിച്ചായ. ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് ഇഞ്ചി ചായ നല്ലതാണ്. ഇത് രാവിലെ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുന്നു.ശാരീരികമായി മാത്രമല്ല മാനസികമായും ജിഞ്ചര്‍ ടീ സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ജിഞ്ചര്‍ ടീ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് ശരീരത്തേയും മനസ്സിനേയും ആരോഗ്യത്തോടെ കാക്കുന്നു. രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ജിഞ്ചര്‍ ടീ സഹായിക്കുന്നുയ മാത്രമല്ല രക്തത്തെ ശുദ്ധീകരിക്കാനും ജിഞ്ചര്‍ ടീ കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു.മസിലിന്റെ ആരോഗ്യം നിലനിര്‍ത്താനും സ്‌ട്രോങ് ആക്കാനും ജിഞ്ചര്‍ ടീ കഴിയ്ക്കുന്നത് നല്ലതാണ്. എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഉത്തമം. തെളിഞ്ഞ ശ്വാസത്തിന് ഇഞ്ചി ചായ സ്ഥിരമാക്കാം. വായ്‌നാറ്റവും അതുപോലുള്ള പ്രശ്‌നങ്ങളും ഇല്ലാതാക്കാന്‍ ഇഞ്ചി ചായ കഴിയ്ക്കുന്നത് നല്ലതാണ്.

 

തടി കുറയ്ക്കുന്ന കാര്യത്തിലും ഇഞ്ചി ചായ സഹായിക്കുന്നു. ഇത് നമ്മുടെ അമിത വിശപ്പിനെ കുറയ്ക്കുകയും ദഹനപ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.അല്‍ഷിമേഴ്‌സ് പ്രതിരോധിയ്ക്കാനും ഇഞ്ചിചായ നല്ലതാണ്. ജിഞ്ചര്‍ ടീയും തേങ്ങാപ്പാലില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് ശീലമാക്കിയാല്‍ അതിശയിപ്പിക്കുന്ന ആയുര്‍ദൈര്‍ഘ്യം സ്വന്തമാക്കാം.ഇഞ്ചിച്ചായ സൗന്ദര്യത്തിനും ഗുണം ചെയ്യും. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ പ്രായക്കൂടുതല്‍ തോന്നിക്കുന്നതു തടയും. ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതു തടയാനും ഇത് നല്ലതാണ്.

 

തയ്യാറാക്കുന്ന വിധം: ആദ്യം വെള്ളം നന്നായി തിളപ്പിക്കുക. അതിനു ശേഷം ചെറിയ രണ്ട് കഷണം ഇഞ്ചി ഇട്ട് മൂന്നു മിനിട്ട് നേരം തിളപ്പിക്കുക. (കൂടുതല്‍ മികച്ച ഗുണത്തിന് ആവശ്യമെങ്കില്‍ കുരുമുളക് - ആറെണ്ണം, ഗ്രാമ്പൂ - അഞ്ചെണ്ണം, ഏലക്കാ - നാലെണ്ണം എന്നിവയും ചേര്‍ക്കാം). അതിനു ശേഷം കുറച്ച് പാലും, പഞ്ചസാരയും ചേര്‍ത്ത് മിക്‌സ് ചെയ്യുക.

 

OTHER SECTIONS