മോണിംഗ് സെക്‌സിന് മടിക്കേണ്ട; ജോഗിങ്ങിനേക്കാള്‍ ഗുണകരം!

By Web Desk.15 07 2021

imran-azhar


മോണിങ് സെക്‌സ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇതിനു മടിക്കേണ്ട. കാരണം ഒരു ദിവസത്തേക്കു മുഴുവനുള്ള ഉന്മേഷം നല്‍കാന്‍ ഇതിന് സാധിക്കും.

 

മോണിങ് സെക്‌സിന് ഏറെ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. നല്ലൊരു ഉറക്കം കഴിഞ്ഞുള്ള സെക്‌സിന് ഒരു ദിവസത്തെ മുഴുവന്‍ ആശങ്കകളെയും ടെന്‍ഷനുകളെയും അകറ്റാന്‍ സാധിക്കും. അതിരാവിലെ നമ്മുടെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ഏറെ ഉയര്‍ന്നിരിക്കും. ഇത് സെക്‌സ് ആസ്വദിക്കാനും സഹായിക്കും.

 

പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാനും ഇതു സഹായിക്കും. ശരീരം ഏറെ സമ്മര്‍ദ്ദരഹിതമായ അവസ്ഥയിലാകും പ്രഭാതത്തില്‍. ഈ നേരമുള്ള സെക്‌സ് കൂടുതല്‍ ഊര്‍ജം നല്‍കും.

 

ഒരു മിനിറ്റില്‍ അഞ്ചു കാലറിയാണ് സെക്‌സ് നടക്കുമ്പോള്‍ ശരീരം പുറംതള്ളുന്നത്. അതായത് ജോഗിങ് ചെയ്യുന്നതിനേക്കാള്‍ ഗുണകരം!

 

 

 

 

 

OTHER SECTIONS