പൊളളലേറ്റാല്‍

By Amritha AU.17 Apr, 2018

imran-azhar


നമ്മളില്‍ പലര്‍ക്കും മിക്കാവാറും ചിലപ്പോഴെങ്കിലും പാചകത്തിനിടയില്‍ ചെറിയ, ചെറിയ പൊള്ളലുക ഏല്‍ക്കാറുണ്ട്. പൊള്ളലേറ്റാല്‍ അതിന്റെ ഏറ്റക്കുറിച്ചില്‍ അനുസരിച്ച് പ്രതിവിധാ തേടാറുമുണ്ട്. എന്നാല്‍, പൊള്ളലേറ്റാല്‍ ഒരാള്‍ക്ക് നല്‍കേണ്ട പ്രഥമിക ശുശ്രൂഷയെക്കുറിച്ച് അറിയൂ...

ആദ്യം ചെയ്യേണ്ടത് തീ പിടിച്ച വസ്ത്രവുമായി ഓടാന്‍ അനുവദിക്കരുത്. കാറ്റേറ്റ് തീ ആളി പടരാന്‍ കാരണമാകും. തീ പിടിച്ച വസ്ത്രങ്ങള്‍ വേഗം അഴിച്ച് മാറ്റണം. അതിനുശേഷം പൊള്ളലേറ്റ ഭാഗത്ത് തണുത്തവെള്ളം ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ മുക്കി വക്കുകയോ ചെയ്ത് ചൂട് അകറ്റണം.

കൈകാലുകളില്‍ പൊള്ളലേറ്റിട്ടുണ്ടെങ്കില്‍, വാച്ച്, മോതിരം, വളകള്‍, പാദസരം എന്നിവ ഉടനെ അഴിച്ചുമാറ്റണം. മാത്രമല്ല, പൊള്ളലേറ്റ ആളുടെ മാന്‌സികനിലയില്‍ തകര്‍ച്ചയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം അവസരങ്ങളില്‍ സ്‌നേഹവും പരിചരണവും നല്‍കുന്നത് രോഗിയുടെ മാനസിക ബലം വര്‍ദ്ധിപ്പിക്കും.

പൊള്ളലേറ്റവര്‍ക്ക് വെള്ളം വളരെ കുറച്ച് മാത്രമേ കുടിക്കാനായി നല്‍കാവൂ. പൊള്ളലേറ്റ ഭാഗത്തെ കുമിളകള്‍ ഒരിക്കലും പൊട്ടിക്കാന്‍ ശ്രമിക്കുകയോ, ഈഭാത്ത് പൗഡര്‍, നെയ്യ് തുടങ്ങിയവ പുരട്ടുകയോ ചെയ്യരുത് അത് അണുബധയുണ്ടാകാന്‍ കാരണമാകും.
കൈകാലുകളില്‍ പൊള്ളലേറ്റാല്‍ ഉടനെ ആ ശരീര ഭാഗത്തില്‍ വെള്ളം ഒഴിക്കുകയോ, വെള്ളത്തില്‍ മുക്കി വയ്ക്കുകയോ ചെയ്യുക. തേനും, പൊള്ളലേറ്റാല്‍ പ്രതിരോധ മരുന്നുകളും ലേപനങ്ങളും ഉപയോഗിക്കാം.