സങ്കേതികതയുടെ ഓട്ടപാച്ചിലിൽ വേഗത അൽപ്പം കുറക്കൂ... ജീവിതം കൂടുതൽ സന്തോഷമാക്കൂ

By പ്രദീപ് പത്തനംതിട്ട .23 11 2020

imran-azhar

 

ലോകം ഇന്ന് അതിവേഗത കൈവരിച്ചിരിക്കുന്നു.ഇതിനു താങ്ങായി സങ്കേതികത എന്ന മഹാമേരു കൂടി യായപ്പോൾ ജീവിത വേഗം അതിന്റെ പരമകോടിയിൽ എത്തിക്കഴിഞ്ഞിരിക്കുന്നു. അച്ഛനും മക്കളും ,ഭാര്യാ ഭർത്താക്കന്മാർ, സഹോദരങ്ങൾ, കുട്ടികൾ, സമീപ വാസികൾ എന്നിവരൊടൊപ്പം ചിലവഴിക്കാൻ സമയമില്ല. ആദ്യം പരാതികൾ പിന്നീടു പൊട്ടിത്തെറികളാകുമ്പോൾ ,
അവക്കിടയിൽ നട്ടം തിരിയുമ്പോൾ

 

എല്ലാവരും ഒന്നോർക്കുക.നമ്മുടെ ജീവിത വേഗം അല്പം കൂടുതലല്ലേ??ഈ വേഗത കുറക്കണമെന്ന ചിന്ത നിങ്ങളെ ഒരു പക്ഷെ വലിയ ദുരന്തങ്ങളിൽ നിന്നും രക്ഷിച്ചേക്കാം.നിങ്ങൾ ഇപ്പോൾ പോകുന്ന വേഗം പല അപകടങ്ങളും വരുത്തിവെക്കാം. അത് ... ഒരു പക്ഷെ,നിങ്ങളെ ശാരീരികമായും മാനസികമായും മറ്റും വല്ലാതെ തളർത്തിയേക്കാം. ഈ അനിയന്ത്രിതമായ ഓട്ടത്തിൽ നിങ്ങൾക്ക് നഷ്ടമാകുന്നതെന്തെന്നു ചിലപ്പോൾ നിങ്ങൾ മനസിലാക്കാൻ വൈകുന്നു.

ഈ ഓട്ടത്തിന്റെ വേഗത കുറക്കാൻ ,

..ഈ ചെറിയ ഒരു കുറിപ്പ്:


നിങ്ങൾക്ക് ജീവിതത്തിൽ വേഗനിയന്ത്രണം നൽകാനും ഒപ്പം സുതാര്യമായി മുന്നോട്ടു ചലിക്കാനും പ്രചോദനമാകട്ടെ...

അടുത്ത നാളിൽ കേരളത്തിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്വന്തം ഭാര്യക്ക് അർബുദരോഗം പിടിപെട്ടപ്പോൾ പറഞ്ഞ വാക്കുകൾ ഓർക്കുമ്പോൾ നമ്മളെല്ലാരും ഈ ജീവിത വേഗം തെല്ലൊന്നു കുറക്കുന്നത് നല്ലതാണെന്നു തോന്നുന്നു.

അദ്ദേഹം തന്റെ അനുഭവം പങ്ക് വച്ചപ്പോൾ തന്റെ ഔദ്യോഗിക കാലഘട്ടം കഴിഞ്ഞ ശേഷം ഭാര്യയെ സ്നേഹിക്കാനും ഒപ്പം സമയം ചിലവഴിക്കാനും തുടങ്ങിയപ്പോളാണ് ഒരു ദുരന്തം അവരെ കാത്തിരുന്നത് എന്നാണ്.

അദ്ദേഹത്തിന് ഇപ്പോൾ തോന്നിയ ഈ നഷ്ടബോധം നമ്മുടെ എല്ലാം കണ്ണുകൾ തുറപ്പിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം..

ഈ ഓട്ട പാച്ചിലിൽ ഞാൻ ചില ചെറിയ ജീവിത ക്രമങ്ങൾ നിങ്ങളുടെ മുൻപിൽ നിർദേശിക്കട്ടെ
അവ നിങ്ങളുടെ ജീവിത വേഗം അല്പം കുറച്ചു നിങ്ങളെ ഉന്മേഷവാന്മാരാക്കും എന്ന് പ്രത്യാശിക്കുന്നു
.
എങ്ങനെ നിങ്ങളുടെ ജീവിത വേഗത്തെ നിയന്ത്രിക്കാം ഒപ്പം അതിന്റെ ചില ശാസ്ത്രീയ വശങ്ങളും നമുക്ക് നോക്കാം .


.
1. പ്രകൃതിയോട് കൂടുതൽ സമയം ചിലവഴിക്കുക

 

എന്നത് നിങ്ങളുടെ അനാവശ്യ വേഗത്തെ നിയന്ത്രിക്കും മാത്രമല്ല അത് നിങ്ങൾക്ക് വേഗ നിയന്ത്രണത്തിലൂടെ ഉന്മേഷവാന്മാരാകാൻ സഹായകരമാകും എന്നത് ഉറപ്പാണ്.
പുലരും മുൻപ് മുറ്റത്തു പാദ രക്ഷകൾ ഇല്ലാതെ നടക്കുക എന്നത് ഒരു വ്യായാമത്തിൽ ഉപരി അടിസ്ഥാനത്തിൽ സ്വയം എത്തിച്ചേരുന്ന രീതി കൂടിയാണ്. ..

ഏതെങ്കിലും വൃക്ഷച്ചുവട്ടിൽ അല്പം വിശ്രമിക്കാൻ ശ്രമിച്ചാൽ നിങ്ങളുടെ ജീവിത രീതിയിലും മാറ്റം വരും.

മേല്പറഞ്ഞ കാരണങ്ങൾ സെരോറ്റോണിൻ എന്ന ഹാപ്പിനെസ്സ് ഹോർമോൺ കൂടുതൽ ഉണ്ടാവാൻ നല്ലതാണെന്നു മെഡിക്കൽ സയൻസ് കണ്ടെത്തിയിട്ടുണ്ട്.

 

2. ഫോൺ ഓഫ്‌ ചെയ്യുക ഇല്ലെങ്കിൽ ഫോൺ എല്ലാ ദിവസവും പകൽ 30 മിനിറ്റ് ഒഴിവാക്കി വെക്കുക.

 

രാവിലെ എണീറ്റാൽ ആദ്യത്തെ രണ്ടു മണിക്കൂർ പത്രം,ഫോണും ( പ്രത്യേകിച്ച് യു ട്യൂബ്,ഫേസ് ബുക്ക്) എന്നിവ ഒഴിവാക്കിയാൽ അനാവശ്യമായ ഉൽക്കണ്ഠ, ദുഷ് ചിന്തകൾ,അപകർഷതാ ബോധം ,വിഷാദം എന്നീ അവസ്ഥകളിൽ നിന്നും രക്ഷനേടാം..

ജോലി ചെയുന്നവരാണെങ്കിൽ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ ഫോൺ ഒഴിവാക്കി കുറച്ചു നേരം ഇരിക്കാൻ ശ്രമിക്കണം

ശരാശരി ഒരു ഇന്ത്യൻ സ്മാർട്ട്‌ ഫോൺ ഉപഭോക്താവ് 2600 തവണ ഫോണിൽ സ്പർശിക്കും എന്നാണ് കണക്കുകൾ നമ്മെ പഠിപ്പിക്കുന്നത്.

ഒരു മാസത്തിൽ 4 ദിവസം മുഴുവൻ ഫോൺ ഇടതടവില്ലാതെ ഉപയോഗിക്കുന്ന ഫലം ആണ് നമ്മുടെ ദിവസേനയുള്ള ഉപയോഗത്തിൽ നിന്നും നമ്മൾ അനുഭവിക്കുന്നത്.

സങ്കേതികത എപ്പോഴും നല്ലതാണ്
എന്നാൽ
സാങ്കേതികത മാത്രം ആണ് എല്ലാം എന്ന് കരുതരുത്.

നമ്മുടെ തലച്ചോർ പുറത്തു വിടുന്ന മോട്ടിവേറ്റിംഗ് ഹോർമോൺ ആയ ഡോപ്പമിൻ ലെവൽ കുറയാൻ ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും അനിയന്ത്രിതമായ ഉപയോഗം വഴിവെച്ചേക്കാം.

 

3.എല്ലാ ദിവസവും രണ്ടു മിനിറ്റ് നിങ്ങൾ നിങ്ങളുടെ ശ്വാസോഛ്വാസം ചെയ്യുന്ന രീതി.. അതിന്റെ ശബ്ദം.. അതുണ്ടാക്കുന്ന ശരീര ചലനങ്ങൾ ഇവ കേൾക്കാൻ ശ്രമിക്കുക.

 

നെഞ്ചിടിപ്പിന്റെ വേഗത കുറക്കാനും ഒപ്പം രക്ത സമ്മർദ്ദം കുറക്കാനും ഈ ഒരു രീതി സഹായകമാകും.

 

4. എല്ലാ രണ്ടു മണിക്കൂർ ഇടവേളകളിലും 3 ദീർഘശ്വാസം ഉള്ളിലേക്ക് എടുത്താൽ
മാനസിക പിരിമുറുക്കത്തിന്റെ അളവ് കുറക്കാൻ സാധിക്കും.

 

മൂക്കിലൂടെ ശ്വാസം എടുത്തു വായിലൂടെ പുറത്തേക്കു വിടുക.

 

5. ചായ, കാപ്പി മുതലായവ : അത് തരുന്നവർക്ക് നന്ദി പറയുക,
അത് ആസ്വദിച്ചു കഴിക്കുക.


തത്സമയം ഫോൺ മുതലായവ ഒഴിവാക്കാൻ ശ്രമിക്കുക.

 

മനം നിറഞ്ഞ ഉന്മേഷം എന്ന ശീലം കൂടുതൽ ചിട്ട പെടുത്താൻ ഈ രീതി നിങ്ങളെ സഹായിക്കും.

 

6. ആഴ്ചയിലൊരിക്കൽ രാവിലെ ദിവസം തുടങ്ങുമ്പോൾ മുതൽ അല്പം വേഗത കുറച്ചു തുടങ്ങുക.

 

ആഴ്ചയിലെരിക്കൽ തിരക്കൊഴിവാക്കി വളരെ പതുക്കെ കാര്യങ്ങൾ ചെയ്യുക..

ആഴ്ചയിൽ ഒരിക്കലുള്ള മെല്ലെ പോക്ക് സ്വയം അടിസ്ഥാന രീതിക്കു വളരെ നല്ലതാണെന്നു പറയപ്പെടുന്നു..

 

7. നോ ...എന്ന് പറയാൻ ശീലിക്കുക.

 

ഒട്ടു മിക്കവരിലും മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നത് അവർക്ക്
'നോ '
പറയാൻ പറ്റാത്ത കൊണ്ടാണ്.
അത് പറയാൻ പ്രാക്ടീസ് ചെയ്യണം.

ആവശ്യത്തിന് 'യെസ്' പറയാൻ ശീലിക്കുക.

എപ്പോഴും 'യെസ്' എന്ന് മാത്രം പറയുന്നത് മനസ്സിന് ഭാരമായി തീരുമെന്നത് ഉറപ്പായ കാര്യമാണ്..

 

8. മാനസിക സമ്മർദ്ദം വർദ്ധിച്ചാൽ ആശ്വാസം ലഭിക്കാൻ അല്ലെങ്കിൽ സാധാരണ നിലയിൽ എത്തിച്ചേരാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാവുന്നതാണ്..

അല്പം സമയം എടുത്തു താഴെ പറയുന്ന ചില കാര്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിച്ചാൽ ?

 

നിശ്ചയമായും നിങ്ങളുടെ മാനസിക പിരിമുറുക്കം കുറക്കുവാൻ സാധിക്കും.

*നിങ്ങൾക്ക് കാണാൻ കഴിയുന്ന അഞ്ചു നല്ല കാര്യങ്ങൾ..

*നിങ്ങൾക്ക് അനുഭവിക്കാൻ കഴിഞ്ഞ നാലു നല്ല കാര്യങ്ങൾ..

*നിങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞ മൂന്ന് നല്ല വാർത്തകൾ..

*നിങ്ങളെ പറ്റി മാറ്റാരെങ്കിലും നിന്ന് അടുത്തയിടെ കേട്ട പറഞ്ഞാ രണ്ടു നല്ല അഭിപ്രായങ്ങൾ

*ഇന്ന് സന്തോഷം തോന്നിയ ഒരു നല്ല കാര്യം.....

ഇങ്ങനെ നിങ്ങൾക്ക് മാനസിക പിരിമുറുക്കങ്ങളിൽ നിന്നും അയവു നേടാം

 

9. ആഹാരം ആസ്വദിച്ചു കഴിക്കുക.

 

തീൻ മേശക്കരികിൽ ടിവി, ഫോൺ ഇവ ഒഴിവാക്കുക

സമയമെടുത്ത് ഭക്ഷണം പതിയെ കഴിക്കുക.

ചവച്ചു കഴിക്കുന്നത് കൊളസ്ട്രോൾ ലെവൽ കുറയ്ക്കും..

അമിത വയർ, ഫാറ്റ് ഡെപ്പോസിറ്റ് ഇവ കുറയ്ക്കും.

 


10. ആഴ്ചയിൽ ഒരിക്കലെങ്കിലും വെറുതേ വരക്കുക, പെയിന്റ് ചെയ്യുക

 

ഇല്ലെങ്കിൽ സ്വയം പാട്ടു പാടി സ്വന്തം ശബ്ദം കെട്ടാസ്വദിക്കുക.

കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുക

*പുഴയിൽ കുളിക്കാൻ ശ്രമിക്കുക..

*ചെടികൾ നടുക.

*ആഹാരം പാകം ചെയ്യുക

* വളർത്തു മൃഗങ്ങളോടൊപ്പം സമയം ചില വഴിക്കുക..


അതേ ...
മേൽ പറഞ്ഞ ചില കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിലെ അനാവശ്യ വേഗം കുറച്ചു കൊണ്ടു് സുതാര്യമായ പന്ഥാവിലൂടെ ജീവിത വിജയം കൈവരിക്കാൻ സാധിക്കട്ടെ എന്ന പ്രത്യാശയോടെ... .

ലേഖകൻ,
പ്രദീപ് പത്തനംതിട്ട
ഹാപ്പിനെസ്സ് ആൻഡ് ലൈഫ് കോച്ച് മാനേജ്മെന്റ് വിദഗ്ദൻ

OTHER SECTIONS