ഉപ്പ് അമിതമായാല്‍

By Amritha AU.03 May, 2018

imran-azhar


ഭക്ഷണത്തില്‍ ഉപ്പില്ലത്താ അവസ്ഥ ചിന്തിക്കാനെ കഴിയില്ല. ഉപ്പില്ലതെ ഒന്നുമില്ല എന്നാണ് പറയാറ്. സദ്യകളില്‍ പോലും ആദ്യം വിളമ്പുക ഉപ്പാണ്. മധുര പലഹാരങ്ങളില്‍ പോലും മധുരത്തിന്റെ അളവ് ക്രമീകരിക്കുനതിനായി അല്പം ഉപ്പ് ചേര്‍ക്കാറുണ്ട്.
ഉപ്പ് ആരോഗ്യത്തിന് ഗുണകരം തന്നെയാണ്. എന്നാല്‍, അതിന് ഒരു അളവുണ്ട്. അമിതമായാല്‍ അത് ആരോഗ്യത്തിന്‍ ദോഷകരമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രത്യേകിച്ച് അയഡിനൈസ്ഡ് ഉപ്പിന്റെ അമിത ഉപയോഗം വലിയ പ്രത്യഘാതങ്ങള്‍ക്ക് കാരണമാകും എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത് വഴി ഉയര്‍ന്ന അളവില്‍ അയഡിന്‍ ഉള്ളില്‍ ചെല്ലാന്‍ കാരണമാകും.

അമിതമായ ഉപ്പിന്റെ ഉപയോഗം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നതോടൊപ്പം ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കും.
അമിതമായ ഉപ്പിന്റെ ഉപയോഗമാണ് ആമാശയത്തിലെ കാന്‍സറിനുള്ള പ്രധാന കാരണം എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. നമ്മള്‍ കഴിക്കുന്ന മിക്ക ആഹാര സാധനങ്ങളിലും ഉപ്പ് ചേരുവയാകുന്നതിനലാണ് ഉപ്പിന്റെ ഉപഭോഗം വര്‍ദ്ധിക്കുന്നത്.
സംസ്‌കരിച്ച ഉപ്പിന് പകരം കല്ലുപ്പ് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത് എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

OTHER SECTIONS