താരനെ പൂര്‍ണ്ണമായും ഇല്ലാതാക്കി ഇടതൂര്‍ന്ന തലമുടി സ്വന്തമാക്കാം

By online desk.06 04 2019

imran-azhar

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് താരന്‍. പ്രകൃതിദത്തമായ മാര്‍ഗ്ഗമുപയോഗിച്ച് താരനെ പൂര്‍ണ്ണമായും ഇല്ലാതാക്കി ആരോഗ്യപൂര്‍ണ്ണ ഇടത്തൂര്‍ന്ന തലമുടി സ്വന്തമാക്കാന്‍...

 

രണ്ട് ടീസ്പൂണ്‍ ഉലുവ ഒരു രാത്രി മഴുവന്‍ വെളളത്തില്‍ കുതിര്‍ത്ത് വയ്ക്കുക , രാവിലെ ഇത് പേസ്റ്റ രൂപത്തില്‍ അരച്ചെടുത്ത് തലയോട്ടിയില്‍ തേയ്ക്കുക. അരമണിക്കുര്‍ കഴിഞ്ഞോ, ഉണങ്ങിയതിനുശേഷമോ കഴുകി കളയുക. താരന്‍ കളയാന്‍ മാത്രമല്‌ള, തലമുടി വളരാനും ഇത് സഹായിക്കും.

 

ചര്‍മ്മപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം കേശസംരക്ഷണത്തിനും നാരങ്ങ ഉത്തമാമാണ്. ഒരു ടീസ്പൂണ്‍ നാരങ്ങ നീര് തലയില്‍ തേയ്ച്ച് മസാജ് ചെയ്യുക. 10 - 15 ന് ശേഷം കഴുകി കളയുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇപ്രകാരം ചെയ്യുന്നത് താരനെ പൂര്‍ണ്ണമായും ഇല്ലാതാക്കും.

 

താരനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഒന്നാണ് തൈര്. തൈരുപയോഗിച്ച് തലയോട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക. താരനെ ഇല്ലാതാക്കാന്‍ മൂന്ന് ദിവസം പുറത്ത് വച്ച തൈര് ഉപയോഗിച്ച് തലയോട്ടി മസാജ് ചെയ്യുന്നതാണ് ഏറെ ഉത്തമം.

OTHER SECTIONS