വായ്പുണ്ണിനെ പ്രതിരോധിക്കാന്‍..

By online desk.09 02 2020

imran-azhar

 

 

അത്ര വലിയ ആരോഗ്യ പ്രശ്‌നമല്ല വായ്പ്പുണ്ണെങ്കിലും നാല് അഞ്ച് ദിവസം അത് ഉണ്ടാക്കുന്ന വേദന നിസാരമല്ല. ഇന്നത്തെ കാലത്ത് വായ്പ്പുണ്ണ സ്ഥിരമായി ഉണ്ടാവുന്ന ഒരു പ്രശ്‌നമായി മാറിയിരിക്കുന്നു. ഇതിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാല്‍ ഇത് വര്‍ദ്ധിച്ച് വരുന്ന അവസ്ഥയും ചില്‌ളറയല്‌ള. നിസ്‌സാരമായി കാണുമ്പോള്‍ ആയിരിക്കും ഇത് ഭീകരാവസ്ഥയിലേക്ക് എത്തുന്നത്. പല വിധത്തിലുള്ള കാരണങ്ങള്‍ കൊണ്ട് വായ്പ്പുണ്ണുണ്ടാകാ. ഇതില്‍ തന്നെ മലബന്ധം, നീരിറക്കം എന്നിവയെല്‌ളാം പ്രധാന കാരണങ്ങളാണ്. എന്നാല്‍, പല വിധത്തില്‍ ഇത് പലപേ്പാഴും അശ്രദ്ധയിലൂടെ കാന്‍സറിന്റെ തുടക്കലക്ഷണം വരെ ആയി മാറാനുള്ള സാദ്ധ്യതയുണ്ട്.


ചുണ്ടിന് ഇടയിലും വായ്ക്കകത്തുമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. വായ്പ്പുണ്ണ് വന്നാല്‍ വളരെ വേദനയും സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടായിരിക്കും. ചിലരില്‍ ഇത് നാവിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നാവിലും വായ്ക്കകത്തും ഇത്തരത്തിലുള്ള മുറിവുകള്‍ കാണപെ്പടുന്നത് സാധാരണമാണ്. പലരിലും വയറ്റില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പലപേ്പാഴും വായ്പ്പുണ്ണായി ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ വായ്പ്പുണെ്ണന്ന പ്രശ്‌നത്തിന് പിന്നില്‍ ധാരാളം രോഗങ്ങളുടെ ലക്ഷണങ്ങളുമാകാം. വായ്പ്പുണ്ണിനെ ഇല്‌ളാതാക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വായ്പ്പുണ്ണിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...


തേന്‍: തേന്‍ വായ്പ്പുണ്ണിന് നല്ലൊരു പരിഹാരമാണ്. തേനിലുള്ള ആന്റി മൈക്രോബിയല്‍ ഘടകങ്ങളാണ് വായ്പ്പുണ്ണ പെട്ടെന്ന് മാറ്റാന്‍ സഹായിക്കുന്നത്. ഇത് വായിലെ എല്‌ളാ തരത്തിലുള്ള ഇന്‍ഫെക്ഷനേയും കുറയ്ക്കുന്നു. വെറും രണ്ട് ദിവസങ്ങള്‍ കൊണ്ട് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. തേന്‍ വയ്ക്കുമ്പോള്‍ അല്‍പ്പം നീറ്റലും വേദനയും ഉണ്ടാവുമെങ്കിലും വളരെ വേഗത്തില്‍ മാറുന്നതിന് തേന്‍ സഹായിക്കുന്നു.


തേങ്ങാപ്പാല്‍: തേങ്ങാപ്പാലിന് വായ്പ്പുണ്ണ് പെട്ടെന്ന് മാറ്റാനുള്ള കഴിവുണ്ട്. ഇത് കൊണ്ട് ദിവസവും നാലോ, അഞ്ചോ പ്രാവശ്യം തേങ്ങാപ്പാല്‍ കവിളില്‍ കൊള്ളുക. ഇത് രണ്ട് ദിവസം കൃത്യമായിട്ട് ചെയ്താല്‍ ഇത്തരത്തിലുള്ള എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുക മാത്രമല്ല, വായ്പ്പുണ്ണിനെ വേദന പോലുമില്ലാതെ പൂര്‍ണ്ണമായും അകറ്റുന്നു.


ടീട്രീ ഓയില്‍: ടീ ട്രീ ഓയില്‍ കൊണ്ടും വായ്പ്പുണ്ണിനെ ഇല്ലാതാക്കാം. നല്ലൊരു മൗത്ത് വാഷ് ആയി ടീ ട്രീ ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ദിവസവും ഇത് ഉപയോഗിക്കുക. വെറും രണ്ടോ മൂന്നോ ദിവസങ്ങള്‍ കൊണ്ട് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ടീ ട്രീ ഓയില്‍ സഹായിക്കുന്നു. ഇത് വായിലുള്ള ബാക്ടീരിയയേയും ഫംഗസ് പോലുള്ള പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു.


കറ്റാര്‍ വാഴ: കറ്റാര്‍ വാഴയുടെ നീര് പല വിധത്തില്‍ ആരോഗ്യ- സൗന്ദര്യ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, വായ്പ്പുണ്ണിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് കറ്റാര്‍ വാഴ. ഇത് പെട്ടെന്ന് തന്നെ വായിലെ പ്രശ്‌നത്തിന് പരിഹാരം കാണുകയും നീറ്റലും മുറിവും ഉണക്കുകയും ചെയ്യുന്നു. മാത്രമല്ല, വെറും ചുരുങ്ങിയ സമയം കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്‌ളാം കറ്റാര്‍ വാഴ പ്രതിരോധിക്കുന്നു.

 

തൈര്: വായ്പ്പുണ്ണിന് ഏറ്റവും പറ്റിയ പരിഹാരമാണ് തൈര്. ഇതിലുള്ള പ്രകൃതിദത്തമായ ബാക്ടീരിയയാണ് വായില്‍ പുണ്ണിനെ വേരോടെ ഇല്ലാതാക്കുന്നു. ഇത് വായിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുകയും വയറ്റില്‍ എന്തെങ്കിലും തരത്തില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുകയും ചെയ്യുന്നു.

 

OTHER SECTIONS