ഗുളിക കഴിക്കുന്നതിന് പകരമായൊരു ആരോഗ്യവിദ്യ

By online desk.28 02 2020

imran-azhar

 

 

ഇക്കാലത്ത് ആയുര്‍ദൈര്‍ഘ്യം കുറയുന്നതിന്റെ പ്രധാന കാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവില്ലാത്തതുമാണ്. നമ്മുടെ അശ്രദ്ധയാണ് പലപ്പോഴും രോഗങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. അതുപോലെ രോഗം വന്ന ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുകയും ചെയ്യുന്നു. എന്നാല്‍, ഇനി രോഗം വന്നാല്‍ ഗുളികകള്‍ കഴിക്കുന്നതിന് പകരമായി ആരോഗ്യകരവും വളരെ നിസ്‌സാരവുമായ ഒരു വിദ്യയുണ്ട്. അത് എന്താണെന്ന് അറിയൂ... മാനസിക സമ്മര്‍ദ്ദമുണ്ടാക്കുന്ന പ്രശ്‌നം പലപേ്പാഴും നമ്മേ ആത്മഹത്യയിലേക്ക് എത്തിക്കാറുണ്ട്. എന്നാല്‍, വാഴപ്പഴം കഴിക്കുന്നതുമൂലം മാനസിക സമ്മര്‍ദ്ദം ഇല്‌ളാതാകുന്നു. പഴത്തിലെ പൊട്ടാസ്യമാണ് അതിന് സഹായിക്കുന്നത്.


ആരോഗ്യപ്രശ്‌നങ്ങളില്‍ പ്രധാനപെ്പട്ടതാണ് ശരിയായി നടക്കാത്ത മലബന്ധം. എന്നാല്‍, ഈ അസുഖത്തിന് മരുന്ന് കഴിക്കുന്നതിന് പകരമായി രാവിലെ വെറും വയറ്റില്‍ പഴം കഴിക്കുന്നത് ഉത്തമമാണ്. ശരീരത്തിലെ ടോക്‌സിനെ പുറത്തുകളയാനുള്ള കഴിവ് പഴത്തിനുള്ളതിനാല്‍ ദഹനസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള ഉത്തമ പ്രതിവിധിയാണ് ഇത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പഴം സഹായിക്കുന്നു. പഴത്തില്‍ ധാരാളമായി അടങ്ങിയ പൊട്ടാസ്യമാണ് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് ശരീരത്തില്‍ കൃത്യമാക്കാന്‍ സഹായിക്കുന്നത്. സ്ത്രീകളുടെ ആര്‍ത്തവ വേദനയെ ലഘൂകരിക്കാനും ആര്‍ത്തവസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പഴം ഉത്തമമാണ്.

 

OTHER SECTIONS