വിണ്ടു കീറുന്നത് ഒഴിവാക്കാന്‍...

By Online Desk.06 05 2020

imran-azhar

 

 

ക്ലീനപ്പ്: കാല്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുന്നതും ചൂട് വെള്ളത്തില്‍ വയ്ക്കുന്നതും കൂടുതല്‍ വരണ്ടതാക്കും. അതിനേക്കാള്‍ കുളിക്കുമ്പോള്‍ തന്നെ തണുത്ത വെള്ളത്തില്‍ കാല്‍ നന്നായി വൃത്തിയാക്കുക. ചില തെറാപ്പിസ്റ്റുകള്‍ പറയുന്നത് അല്‍പ്പം പഞ്ചസാര ഉപയോഗിച്ച് ഉരസി കഴുകിയാല്‍ വരണ്ട ചര്‍മ്മം വൃത്തിയാകുമെന്നാണ്.


നല്ലവണ്ണം മൂടിവയ്ക്കുക: കുളിച്ചതിനുശേഷം പാദം തടവി ഉണക്കുക. കൂടുതല്‍ റഫ് ആയ തുണിയോ മറ്റോ വച്ച് ഉരസുകയാണെങ്കില്‍ മുറിവ് ഉണ്ടാകും. കോട്ടനിലുള്ള വൃത്തിയും മൃദുലവുമായ സോക്‌സ് എപേ്പാഴും ധരിക്കുക.


മോയിസ്ചര്‍: പലരും മുഖത്തും കൈകളിലുമെല്‌ളാം മോയിസ്ചര്‍ പുരട്ടി സംരക്ഷിക്കുമെങ്കിലും വരണ്ട പാദമാണെങ്കിലും,കാലിനെ അവഗണിക്കുകയാണ് പതിവ്. നമ്മുടെ ശരീരത്തില്‍ വേഗം വരളുന്ന ഭാഗമാണ് കാല്‍. അതിനാല്‍ പാദം മൃദുവാകാനായി പലപേ്പാഴും മോയിസ്ചര്‍ പുരട്ടുക.


കറ്റാര്‍വാഴ: കറ്റാര്‍വാഴയുടെ മാംസളമായ ജെല്‍ പോലത്തെ ഭാഗം നല്‌ള ഒരു മോയിസ്ചറും, മുറിവ് ഉണ്ടാക്കുന്നതും, ചര്‍മ്മത്തെ മൃദുവാക്കുന്നതുമാണ്. പാദം വീണ്ടുകീറുമ്പോള്‍ ഇത് പുരട്ടിയാല്‍ മതി. ഒരു ഇലയെടുത്ത് ചതച്ച് പുരട്ടിയാല്‍ ആ ഭാഗത്ത് ആശ്വാസവും, തണുപ്പും ലഭിക്കുന്നു.

 

OTHER SECTIONS