പാര്‍ശ്വഫലമില്ലാതെ രക്തക്കുറവ് പരിഹരിക്കാന്‍...

By online desk.19 06 2020

imran-azhar

 

 

രക്തക്കുറവ് ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകും. തലചുറ്റല്‍ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ഗുളിക വിഴുങ്ങുന്നവര്‍ക്ക് പ്രത്യേകം ഉപകാരപെ്പടുന്നതാണ് ഇനി പറയുന്ന കാര്യങ്ങള്‍. കാരണം രക്തക്കുറവ് പരിഹരിക്കാന്‍ മരുന്ന് കഴിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഉണ്ട്. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പാര്‍ശ്വഫലമില്ലാതെ തന്നെ ഫലം ലഭിക്കും. രക്തക്കുറവ് പരിഹരിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയൂ...

 

മാതള നാരങ്ങ: മാതള നാരങ്ങയാണ് പേ്‌ളറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്റ് ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.


മത്തങ്ങ: പഴമലെ്‌ളങ്കിലും പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ്പരിഹരിച്ച് വിളര്‍ച്ച ഇല്‌ളാതാക്കുന്നു.


കിവി: രക്തത്തിലെ ഹിമോഗേ്‌ളാബിന്റെ അളവില്‍ കാര്യമായ മാറ്റം വരുത്തുന്നു ഒന്നാണ് കിവി.


ബീറ്റ്‌റൂട്ട്: ബീറ്ററൂട്ട് ധാരാളം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്‌ളതാണ്. ഇത് രക്തത്തിലെ പേ്‌ളറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിപ്പിച്ച് ആരോഗ്യം സംരക്ഷിക്കും.

 

OTHER SECTIONS