ഇടയ്ക്കിടെ കാലില്‍ നീരുവരുന്നത് ശരീരം നല്‍കുന്ന സൂചനയാകാം

By online desk .09 07 2020

imran-azhar

 

 

ഇടയ്ക്ക് ഇടയ്ക്ക് കാലില്‍ നീരുവരുന്നത് നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. വീഴുകയോ, കാലില്‍ മുറിവുണ്ടാകുകയോ ചെയ്യുമ്പോഴാണ് സാധാരണ കാലില്‍ നീര് വരുന്നത്. വീഴ്ചയിലെ പരിക്ക് നിസാരമാണെങ്കില്‍ നീര് പലപ്പോഴും തനിയെ തന്നെ മാറാറുണ്ട്. ചില അവസരങ്ങളില്‍ കാലില്‍ ചൂടുപിടിക്കാറുമുണ്ട്. എന്നാല്‍, ഇടക്കിടക്ക് കാലില്‍ നീരുവരുന്നുണ്ടെങ്കില്‍ അത് ചുടുവച്ച് മാത്രം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. നിര് വയ്ക്കുന്നതിനെയല്ല ചികിത്സിക്കേണ്ടത്. കാരണം കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ തകരാറുകളില്‍ ശരീരം നല്‍കുന്ന സൂചനയാകാം കലില്‍ ഇടയ്ക്ക് ഇടയ്ക്ക് പ്രകടമാകുന്ന നീര്. ഒരു കാലില്‍ മാത്രമാണ് നീര് വരുന്നതെങ്കില്‍ അത് വൃക്ക തകരാറിലാണ് എന്ന സൂചനയാണ് നല്‍കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. രണ്ട് കാലിലും തുടര്‍ച്ചയായി നീര് വരുന്നുണ്ടെങ്കില്‍ അത് ഹൃദയാരോഗ്യത്തിന്റെ താളപിഴകളെയാണ് സൂചിപ്പിക്കുന്നത്.


ഇത്തരം സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് ചികിത്സിക്കുന്നതാണ് ഉത്തമം. കാരണം കാലില്‍ ആവി പിടിക്കുന്നത് പ്രശ്‌ന പരിഹാരത്തിന് പകരം രോഗാവസ്ഥ ഗുരുതരമാക്കുന്നു.ഇടയ്ക്ക് ഇടയ്ക്ക് കാലില്‍ നീരുവരുന്നത് നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. വീഴുകയോ, കാലില്‍ മുറിവുണ്ടാകുകയോ ചെയ്യുമ്പോഴാണ് സാധാരണ കാലില്‍ നീര് വരുന്നത്. വീഴ്ചയിലെ പരിക്ക് നിസാരമാണെങ്കില്‍ നീര് പലപ്പോഴും തനിയെ തന്നെ മാറാറുണ്ട്. ചില അവസരങ്ങളില്‍ കാലില്‍ ചൂടുപിടിക്കാറുമുണ്ട്. എന്നാല്‍, ഇടക്കിടക്ക് കാലില്‍ നീരുവരുന്നുണ്ടെങ്കില്‍ അത് ചുടുവച്ച് മാത്രം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. നിര് വയ്ക്കുന്നതിനെയല്ല ചികിത്സിക്കേണ്ടത്. കാരണം കരള്‍, വൃക്ക, ഹൃദയം തുടങ്ങിയ ആന്തരിക അവയവങ്ങളുടെ തകരാറുകളില്‍ ശരീരം നല്‍കുന്ന സൂചനയാകാം കലില്‍ ഇടയ്ക്ക് ഇടയ്ക്ക് പ്രകടമാകുന്ന നീര്. ഒരു കാലില്‍ മാത്രമാണ് നീര് വരുന്നതെങ്കില്‍ അത് വൃക്ക തകരാറിലാണ് എന്ന സൂചനയാണ് നല്‍കുന്നതെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. രണ്ട് കാലിലും തുടര്‍ച്ചയായി നീര് വരുന്നുണ്ടെങ്കില്‍ അത് ഹൃദയാരോഗ്യത്തിന്റെ താളപിഴകളെയാണ് സൂചിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് ചികിത്സിക്കുന്നതാണ് ഉത്തമം. കാരണം കാലില്‍ ആവി പിടിക്കുന്നത് പ്രശ്‌ന പരിഹാരത്തിന് പകരം രോഗാവസ്ഥ ഗുരുതരമാക്കുന്നു.

 

OTHER SECTIONS