ആലിലവയര്‍ സ്വന്തമാക്കാന്‍

By online desk.26 04 2019

imran-azhar

നമ്മില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് കുടവയര്‍. ഭക്ഷണശീലമോ, ഹോര്‍മോണ്‍ തകരാറോ, വ്യായാമക്കുറവോ തുടങ്ങി ചാടിയ വയറിന്റെ കാരങ്ങള്‍ പലതാണ്. വയര്‍ ചാടാനുള്ള സാദ്ധ്യത പുരുഷന്മാരെക്കാള്‍ സ്ത്രീകളിലാണ് കൂടുതല്‍. ചാടിയ വയര്‍ ഇല്ലാതാക്കി, തടി കുറച്ച് ആകാരവടിവ് നിലനിര്‍ത്താന്‍ പലവിധ മാര്‍ഗ്ഗങ്ങളും പയറ്റിനോക്കിയിട്ടും ഫലം കാണുന്നില്ലെങ്കില്‍ ഈ ഗൃഹവൈദ്യം ഒന്ന് പരീക്ഷിച്ച് നോക്കൂ...

 

ആവശ്യമുള്ള സാധനങ്ങള്‍: ഒന്നര ഗ്‌ളാസ് വെള്ളം, ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു ടീസ്പൂണ്‍.

 

എളുപ്പത്തില്‍ കൊഴുപ്പു കത്തിച്ചുകളയാന്‍ കഴിയുന്ന ഒന്നാണ് ചെറുനാരങ്ങ. തടിയും വയറുമെല്‌ളാം കുറയ്ക്കാന്‍ ഇത് സഹായിക്കും. ആന്റിഓക്‌സിഡന്റുകളാലും, നാരുകളാലും എന്നിവയാലും സമ്പുഷ്ടമാണ് എള്ള്.

 

തയ്യാറാക്കേണ്ട വിധം: എള്ള് ഒരു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തിയ ശേഷം അതിലേക്ക് ഗ്‌ളാസില്‍ ബാക്കിയുള്ള വെള്ളം ഒഴിക്കുക. ഇതിലേയ്ക്ക് ചെറുനാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത ശേഷം നന്നായി ഇളക്കുക. വേണമെങ്കില്‍ ഇത് മിക്‌സിയില്‍ ഒന്ന് അടിച്ചെടുക്കുകയുമാകം.

 

ഉപയോഗിക്കേണ്ട വിധം: ഈ മിശ്രിതം രാവിലെ പ്രാതലിന് മുമ്പായി ഒരാഴ്ചക്കാലം കുടിക്കുക. ചാടിയ വയര്‍ ഇല്ലാതാക്കി ആലിലവയര്‍ സ്വന്തമാക്കാം.

OTHER SECTIONS