കുഞ്ഞുങ്ങളിലെ അപസ്മാരത്തിന്റെ കാരണങ്ങള്‍

By Web Desk.09 08 2020

imran-azhar

 

 

ചില കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് അപസ്മാരം. വളര്‍ന്നുവരുന്തോറും ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. തലച്ചോറിന്റെ ഘടനയിലോ പ്രവര്‍ത്തനത്തിലോ ഉണ്ടാകുന്ന വ്യതിയാനങ്ങളാല്‍ തലച്ചോറിനെ ബാധിക്കുന്ന രോഗമാണ് അപസ്മാരം. ചില പ്രത്യേക കാരണങ്ങള്‍ കൊണ്ടൊല്ല അപസ്മാരമുണ്ടാകുന്നത്. നിസ്‌സാരമായി തള്ളിക്കളയുന്ന പല കാരണങ്ങളും ഈ രോഗാവസ്ഥയ്ക്ക് പിന്നിലുണ്ട്. പ്രസവസമയം മുതല്‍ ഇതിനുള്ള സാദ്ധ്യതകള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ് വാസ്തവം. പ്രസവസമയത്ത് ഓക്‌സിജന്റെ അളവ് കുറയുന്നത് പോലും തലച്ചോറിനെ ബാധിച്ചേക്കാം.


ചിലപ്പോള്‍ അപകടങ്ങളില്‍ നിന്നേല്‍ക്കുന്ന പരിക്കുകളോ അതുമാത്രമല്ല, വളരെ ചെറുപ്പത്തിലുണ്ടായ ഒരു പരിക്കിന്റെ ബാക്കിപത്രമായോ, ട്യൂമര്‍ പോലെയുള്ള വളര്‍ച്ചകളോ തുടങ്ങി അപസ്മാരത്തിന്റെ കാരണങ്ങള്‍ നിരവധിയാണ്. ഇതിനെല്ലാം പുറമെ പ്രധാനിയായ ഒരു ഘടകമാണ് ജനിതകപരമായ കാരണങ്ങള്‍. ജനിതക കാരണങ്ങളില്‍ പ്രസവിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാം. മാത്രമല്ല, വയസ്‌സ് കൂടുന്തോറും രോഗവാസ്ഥ വര്‍ദ്ധിക്കാനോ, രണ്ടാമത് വരാനോ ഉള്ള സാദ്ധ്യതയുമുണ്ടായിരിക്കും. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന കാലയളവില്‍ മാത്രം മരുന്ന് കഴിച്ചാല്‍ ചിലപ്പോള്‍ രോഗാവസ്ഥയില്‍ നിന്ന് മുക്തിനേടാം. എന്നാല്‍, എത്രകാലം മരുന്ന് കഴിക്കേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ക്ക് പോലും കൃത്യമായി നിര്‍ദ്ദേശിക്കാനാവില്ല എന്നതാണ് സത്യം

 

OTHER SECTIONS