പതിവായി കണ്ണുകള്‍ തുടിക്കുന്നുവെങ്കില്‍...

By online desk.07 03 2020

imran-azhar


 

ചിലസമയങ്ങളില്‍ കണ്ണുകള്‍ തുടിക്കുന്നത് ഒരു സാധാരണ സംഭവമാണ്. എന്നാല്‍, അത് അത്ര കാര്യമാക്കാറില്ല. സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രീയയായി മാത്രമെ ഇതിനെ എല്‌ളാവരും കാണക്കാക്കാറുള്ളൂ. എന്നാല്‍, പതിവായി കണ്ണുകള്‍ തുടിക്കുന്നത് നിരന്തരമായി അലട്ടുന്നുവെങ്കില്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. പിരിമുറുക്കം, മദ്യപാനം, പുകവലി, അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ എന്നിവ മൂലമാണ് കണ്‍ തടങ്ങള്‍ തുടിക്കുന്നത്. കണ്‍പോളകളില്‍ ഏതെങ്കിലുമൊന്ന് ഇടയ്ക്ക് തുടിക്കുന്നത് ദോഷകരമല്ലാത്തതാണെങ്കിലും നിരന്തരം രണ്ട് കണ്ണുകളും വിറയ്ക്കുകയോ ചിമ്മിക്കൊണ്ടിരിക്കുന്നതുമായ ഒരവസ്ഥ അപകടകരമാണ്.

 

ഈ അവസ്ഥ നേരിടുന്നുവെങ്കില്‍ എത്രയും വേഗം ഡോക്ടറെ സമീപിക്കണം. ഡോക്ടറെ സമീപിക്കുന്നതിനോടൊപ്പം തന്നെ ഇവര്‍ ആരോഗ്യകാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കണം. നന്നായി ഉറങ്ങുക, മദ്യപാനം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, കഫീനിന്റെ ഉപയോഗം കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതാണ്. കമ്പ്യൂട്ടറിന് മുന്നിലിരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍ കുറച്ച് സമയത്തേക്ക് കണ്ണുകള്‍ അടച്ചുവയ്ക്കുന്നത് നല്‌ളതാണ്. കൈവിരല്‍ ഉപയോഗിച്ച് കണ്‍പോളയിലൂടെ വൃത്താകൃതിയില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്.

 

 

 

OTHER SECTIONS