ആ ദിവസങ്ങളിലെ വയറു വേദന ഇല്ലാതാക്കാന്‍...

By online desk .06 06 2020

imran-azhar

 

 

മിക്കവാറും സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ആര്‍ത്തവ സമയത്തെ വേദന. ഈ വേദന അസഹ്യമാകുമ്പോള്‍ പലരും വേദന സംഹാരികള്‍ കഴിക്കാറുണ്ട്. എന്നാല്‍, ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍, ആരോഗ്യകരമായ ചില മാര്‍ഗ്ഗങ്ങളിലൂടെ ആര്‍ത്തവ ദിവസങ്ങളിലെ വേദനയെ പ്രതിരോധിക്കാം. ആ ദിവസങ്ങളിലെ വേദന കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ചിറ്റ് ചൂടോടൊ കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ശരീരത്തിന്റെ താപനില ഉയരാതിരിക്കാന്‍ ഇത് സഹായകമാണ്. പൈനാപ്പിള്‍ കഴിക്കുന്നത് ആ ദിവസങ്ങളിലെ വേദനയെ ഇല്ലാതാക്കും. പൈനാപ്പിള്‍ മാനസികമായും ശാരീരികമായും ആശ്വാസം പകരുന്നതിനാല്‍ ജ്യൂസായോ അല്ലാതെയൊ പൈനാപ്പിള്‍ ആ ദിവസങ്ങളില്‍ കഴിക്കുന്നത് വേദന അകറ്റാന്‍ ഉത്തമമാണ്. മാനസിക പിരിമുറുക്കത്തെയും പേഷികളുടെ വേദനയേയും കുറയ്ക്കാന്‍ ആ ദിവസങ്ങളില്‍ ഡാര്‍ക്ക് ചോകെ്‌ളറ്റ് കഴിക്കുക. ആ ദിവസങ്ങളില്‍ ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതും നല്ലതാണ്.

 

OTHER SECTIONS