ഈറന്‍ മുടി കെട്ടി വച്ചാല്‍....

By online desk .04 02 2020

imran-azhar

 

 

ഈറന്‍ മുടി കെട്ടി വച്ചാല്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. നനഞ്ഞ മുടി കെട്ടി വച്ചാലുണ്ടാകുന്ന ദോഷങ്ങള്‍ ചെറുതൊന്നുമല്ല. ഇത് മുടിയുടെ വേരുകളെ ദുര്‍ബലമാക്കകയും, മുടി പെട്ടെന്നു കൊഴിഞ്ഞു പോകാന്‍ ഇടവരുത്തുകയും ചെയ്യും. ഈറന്‍ മുടി ചീകുന്ന ശീലമുള്ളവര്‍ക്ക് മുടി ജട പിടിക്കാനും പൊട്ടിപ്പോകാനും സാദ്ധ്യത കൂടുതലാണ്. ഇതു മാത്രമല്ല, നനഞ്ഞിരിക്കുന്ന മുടി ദുര്‍ബ്ബലമായതു കൊണ്ട് പകുതി വച്ചു പൊട്ടിപ്പോകാനും അറ്റം പിളര്‍ന്നുപോകാനും സാദ്ധ്യത കൂടുതലാണ്. ഇത് മുടിയുടെ ആരോഗ്യത്തെയും ഭംഗിയേയും ഒരുപോലെ ബാധിക്കുകയും ചെയ്യും.

 

ഉണങ്ങാതെ മുടി കെട്ടിവയ്ക്കുന്നത് താരനുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ മുടിയില്‍ ഈര്‍പ്പവും വിയര്‍പ്പുമെല്ലാം അടിഞ്ഞു കൂടി ദുര്‍ഗന്ധവുമുണ്ടാകുകയും ചെയ്യും. ഇത് ചര്‍മ്മത്തില്‍ ചെളി അടിഞ്ഞു കൂടാന്‍ ഇടയാക്കും. ഇത് താരനു മുഖ്യ കാരണവുമാകയും, കഷണ്ടി വരുവാനും മുടിയുടെ കട്ടി കുറയാനുമെല്ലാം കാരണമാകും. തലയോടില്‍ ചൊറിച്ചിലും അണുബാധയുമെല്ലാം ഉണ്ടാകുകയും ചെയ്യും. നനഞ്ഞ മുടി മുറുക്കിക്കെട്ടുമ്പോള്‍ ഈര്‍പ്പം കാരണം തലവേദയുമുണ്ടാകുയും ചെയ്യും. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ നനഞ്ഞ മുടി നല്ല പോലെ ഉണങ്ങിയ ശേഷം മാത്രം കെട്ടി വയ്ക്കുക.

 

OTHER SECTIONS