കുഞ്ഞുങ്ങളുടെ വളര്‍ച്ചയോടൊപ്പം ബുദ്ധിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍...

By Web Desk.26 11 2020

imran-azhar

 

 

വളരുന്ന പ്രായത്തില്‍ കുഞ്ഞുങ്ങള്‍ കഴിക്കുന്നതെന്താണോ അതാണ് അവരുടെ ആരോഗ്യത്തിന്റെയും ബുദ്ധിവികാസത്തിന്റെയും ആധാരം. ശരീരം മാത്രമല്‌ള, ബുദ്ധിയും തലച്ചോറും മനസുമെല്‌ളാം വളരുന്ന പ്രായമാണ് കുഞ്ഞുങ്ങളുടേത്. പല കുഞ്ഞുങ്ങളെയും ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ് പഠനത്തില്‍ ഓര്‍മ്മക്കുറവും ശ്രദ്ധക്കുറവുമെല്‌ളാം. അതുമാത്രമല്ല ശാരീരിക ക്ഷീണവും അടിക്കടി വരുന്ന അസുഖങ്ങളും.


കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യവും ബുദ്ധിയുമെല്‌ളാമുണ്ടാകാനും വളരാനുമായി മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്നതും പരസ്യത്തില്‍ കാണുന്നതുമായ ഉല്‍പ്പന്നങ്ങള്‍ മാറി മാറി പരീക്ഷിക്കുന്ന രക്ഷിതാക്കളും ഏറെയാണ്. എന്നാല്‍, ഇതെല്ലാം ഗുണത്തേക്കാളേറെ ചിലപേ്പാള്‍ ദോഷമായി മാറാറുണ്ട്. കുട്ടികള്‍ക്ക് മാര്‍ക്കറ്റില്‍ നിന്ന് വലിയ വില കൊടുത്തു വാങ്ങുന്ന ഗുണമേന്മയില്‌ളാത്ത എനര്‍ജി ഡ്രിങ്കുകളേക്കാള്‍ എന്തുകൊണ്ടും നല്‌ളതാണ് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ആരോഗ്യപ്രദമായ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഓര്‍മ്മശക്തിക്കും വളര്‍ച്ചയ്ക്കും സഹായിക്കുന്ന ഫ്രഷ് പാനീയം. ഈ പാനീയം ഫ്രഷ് ആയി തയ്യാറാക്കി നല്‍കിയാല്‍ കുഞ്ഞുങ്ങളുടെ ആരോഗ്യത്തോടൊപ്പം ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കാം. വളരെ ലളിതമായി തയ്യാറാക്കാന്‍ കഴിയുന്ന ഈ പാനീയത്തെക്കുറിച്ച് അറിയൂ...


ആവശ്യമുള്ള സാധനങ്ങള്‍: അര ലിറ്റര്‍ പാല്‍, മൂന്ന് വാള്‍നട്‌സ്, 20 ബദാം, 10 പിസ്ത, കാല്‍ ടീസ്പൂണ്‍ ഏലയ്ക്കാപെ്പാടി, ഒരു ടീസ്പൂണ്‍ മഞ്ഞള്‍. ബദാം: വൈറ്റമിന്‍, പ്രോട്ടീന്‍ എന്നിവയാല്‍ സമ്പുഷ്ടമായ ഡ്രൈ നട്‌സില്‍പ്പെടുന്ന ഏറ്റവും ആരോഗ്യകരമായ ഒന്നാണ് ബദാം. തലച്ചോറിനും നാഡീവ്യൂഹത്തിനും ഏറെ അത്യുത്തമമാണ് ഇത് പിസ്തയും വാള്‍നട്‌സും: പിസ്തയും വാള്‍നട്‌സുമെല്‌ളാം വളര്‍ച്ചയ്ക്കും ഓര്‍മ്മ, ബുദ്ധിശക്തിക്കും ഏറെ നല്‌ളതാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇവ കുഞ്ഞുങ്ങള്‍ക്ക് ഏറെ ഫലപ്രദമാണ്. പാല്‍: പാല്‍ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും ഫലപ്രദമായ ഒരു സമീകൃതാഹാരമാണ്. കാത്സ്യം, പ്രോട്ടീന്‍, വൈറ്റമിനുകള്‍ തുടങ്ങി ഫലപ്രദമായ പല ആരോഗ്യപ്രദമായ ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. തയ്യാറാക്കേണ്ട വിധം: 10 ബദാം വെള്ളത്തിലിട്ട് കുതിര്‍ത്തി തൊലി കളഞ്ഞെടുക്കുക. അതുപോലെ പിസ്തയും വാള്‍നട്‌സും തൊണ്ട് നീക്കുക. അര ലിറ്റര്‍ പാലില്‍, അല്‍പ്പം പാല്‍ ചേര്‍ത്ത് കുതിര്‍ത്ത് തൊലി കളഞ്ഞ ബദാം നല്‌ളപോലെ അരച്ചെടുക്കുക. പിസ്തയും, ബാക്കിയുള്ള ബദാം, വാള്‍നട്‌സ് നല്‌ള നനുത്ത പൊടിയാക്കി പൊടിച്ചെടുക്കണം. അരച്ച് വച്ചിരിക്കുന്ന പാല്‍, ബദാം മിശ്രിതം ബാക്കിയുള്ള പാലിലേയ്ക്ക് ചേര്‍ത്തിളക്കുക. ഇത് അടുപ്പത്ത് വച്ച് കുറഞ്ഞ ചൂടില്‍ തിളപ്പിക്കുക. നല്‌ളതുപോലെ ഇളക്കി 10 മിനിറ്റ് ഇപ്രകാരം തിളപ്പിക്കുക. അതിനുശേഷം ഇതിലേയ്ക്ക് മഞ്ഞള്‍പെ്പാടി ചേര്‍ത്തിളക്കുക. മഞ്ഞള്‍പെ്പാടി ചേര്‍ത്ത് അല്‍പ്പനേരം തിളച്ച് കഴിയുമ്പോള്‍ പൊടിച്ച് വച്ചിരിക്കുന്ന പിസ്തയും, ബദാമും, വാള്‍നട്‌സ് പൊടിയും ഇളക്കിച്ചേര്‍ക്കുക. ഏലയ്ക്കാപെ്പാടിയും, മധുരം എത്ര വേണോ അതിനനസുരിച്ച് കല്‍ക്കണ്ടവും ഇതിനോടൊപ്പം ചേര്‍ക്കാം. ഉപയോഗിക്കേണ്ട വിധം: നല്‌ളതുപോലെ ഇളക്കി ഒരുവിധം പാകമാകുമ്പോള്‍ വാങ്ങി വച്ച്. ദിവസവും രണ്ടോ, മൂന്നോ പ്രാവശ്യമായി കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാം.
ദിവസവും ഇത് കുടിക്കുന്നത് കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും പഠിക്കാനുള്ള കഴിവും ഉന്മേഷവും നല്‍കും. ശരീരവളര്‍ച്ചയ്ക്കും പ്രതിരോധശേഷിക്കും ഈ പാനീയം നല്‌ളതാണ്.

 

OTHER SECTIONS