ഉറക്കത്തില്‍ കുഞ്ഞ് അമിതമായി വിയര്‍ക്കുന്നുവെങ്കില്‍?

By online desk.26 06 2019

imran-azhar

 

 

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അച്ഛനമ്മമാര്‍ വളരെയധികം ശ്രദ്ധാലുക്കാളാണ്. എന്നാല്‍, കുഞ്ഞിന്റെ ചെറിയ കാര്യങ്ങള്‍ പോലും ശ്രദ്ധിക്കുന്ന മാതാപിതാക്കള്‍ അവരുടെ ഉറക്കത്തിന്റെ കാര്യത്തില്‍ പലപ്പോഴും അത്ര ശ്രദ്ധ നല്‍കാറില്ല. കാരണം കുഞ്ഞ് സുഖമായി ഉറങ്ങുമ്പോഴാകാം മാതാപിതാക്കള്‍ അവരുടെ ദൈനംദിന കാര്യത്തിനായി സമയം കണ്ടെത്തുക. എന്നാല്‍, കുഞ്ഞിന്റെ ഉറക്കത്തിന്റെ കാര്യത്തിലും അത്രയധികം ശ്രദ്ധവേണമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം കുഞ്ഞ് ഉറങ്ങുമ്പോള്‍ ഉണ്ടാവുന്ന വിയര്‍പ്പ് പോലും അല്‍പം അപകടകാരിയാണ്. കുഞ്ഞുങ്ങള്‍ വിയര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍, അത് രാത്രി ഉറക്കത്തിനിടയ്ക്കാണെങ്കില്‍ പ്രത്യേക കരുതലുണ്ടായിരിക്കണം.

 

രാത്രിയില്‍ കുഞ്ഞ് അമിതമായി വിയര്‍ക്കുന്നുണ്ടെങ്കില്‍ അത് പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളെയാണ് സൂചിപ്പിക്കുന്നത്. പകല്‍ സമയത്തെ കുഞ്ഞിന്റെ വിയര്‍പ്പ് അത്ര പ്രശ്‌നമുള്ള കാര്യമല്ല. കുഞ്ഞുശാരീരികാദ്ധ്വാനത്തോടെ അവര്‍ ചെയ്യുന്ന കളിയും ചിരിയുമാകാം. എന്നാല്‍, ഉറങ്ങുന്ന സമയത്ത് കുഞ്ഞ് അസാധാരണമാം വിധം വിയര്‍ക്കുന്നുണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കുക.

 

ചില കുഞ്ഞുങ്ങളില്‍ ജന്മനാ തന്നെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാം. ഇത്തരം കുഞ്ഞുങ്ങളില്‍ കാണുന്ന ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് രാത്രി ഉറക്കത്തിലെ വിയര്‍പ്പ്. വാള്‍വിന് തകരാറുണ്ടെങ്കിലും ഉറക്കത്തില്‍ വിയര്‍ക്കാം. ഇത് പലപ്പോഴും ഗര്‍ഭാവസ്ഥയിലെ സ്‌കാനിംഗില്‍ തിരിച്ചറിഞ്ഞ് വേണ്ട ചികിത്സകളും മറ്റും ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ കുഞ്ഞിന് നല്‍കുക. രാത്രി ഉറക്കമില്ലാത്തതോ അല്ലെങ്കില്‍ ഉറക്കത്തിന് ഭംഗം വരുന്നതോ ആയ കുഞ്ഞുങ്ങളിലും അമിത വിയര്‍പ്പുണ്ടാകാം. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളിലാണ് സാധാരണ ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. ഇത്തരം കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വളരെയധികം ശ്രദ്ധവേണ്ടിവരും കാരണം ഇവരില്‍ ശ്വാസതടസ്‌സത്തിനുള്ള സാദ്ധ്യതയും കൂടുതലാണ്. രാത്രിയില്‍ കുഞ്ഞിന് ഗാഢ നിദ്രയാണങ്കിലും അമിതമായി വിയര്‍ക്കാം. ഇതിനെ സഡന്‍ ഇന്‍ഫാന്റ് ഡെത്ത് സിന്‍ഡ്രോം എന്നാണ് പറയുന്നത്.

 

പ്രശ്‌ന പരിഹാരത്തിനായി

 

പ്രശ്‌ന പരിഹാരത്തിനായി ചില മുന്‍കരുതലുകളെടുത്ത് കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കാം.

 

. റൂം ടെംപറേച്ചര്‍ കൃത്യമായി ക്രമീകരിക്കുക.

 

.അനാവശ്യമായ ബ്‌ളാങ്കറ്റുകള്‍, പുതപ്പുകള്‍ എന്നിവയെല്ലാം മുറിയില്‍ നിന്ന് എടുത്ത് മാറ്റുക.

 

. കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നും തന്നെ റൂമില്‍ പാടില്ല.
.കുഞ്ഞിന്റെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതെ എപ്പോഴും ഹൈഡ്രേറ്റാക്കി നിര്‍ത്തുക.

 

. നല്ല വൃത്തിയുള്ളതും കംഫര്‍ട്ടബിളുമായുള്ള വസ്ത്രങ്ങള്‍ കുഞ്ഞിനെ ധരിപ്പിക്കുക. കുഞ്ഞിന് പ്രശ്‌നമുണ്ടാക്കുന്ന വിയര്‍പ്പിനാക്കം കൂട്ടുന്ന വസ്ത്രങ്ങള്‍ ഒഴിവാക്കുക.

 

.കുഞ്ഞ് ഉറങ്ങാന്‍ നേരം അതനുസരിച്ചുള്ള വസ്ത്രം ധരിപ്പിക്കുക.

 

OTHER SECTIONS