കുഞ്ഞുങ്ങളില്‍ എല്ലിന്റെ ബലത്തിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും

By Anju N P.14 11 2018

imran-azhar

കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യങ്ങളില്‍ അച്ഛനന്മാര്‍ വളരെയേറെ ശ്രദ്ധ ചെലുത്താറുണ്ട്. കാരണം ശാരീരിക വളര്‍ച്ചയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതാണ് ചെറുപ്രായത്തില്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍.
പയര്‍ വര്‍ഗ്ഗങ്ങള്‍ കുഞ്ഞുങ്ങളുടെ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ് പ്രത്യേകിച്ച് ചെറുപയര്‍. കുഞ്ഞുങ്ങളുടെ ഇഷ്ടാനുസരണം വെറുതെ വേവിച്ചോ, കറികളില്‍ ഉള്‍പ്പെടുത്തിയോ കൊടുക്കാവുന്നതാണ്. എന്നാല്‍, ഏറ്റവും ഉത്തമം മുളപ്പിച്ച് വേവിച്ച് കൊടുക്കുന്നതാണ്.


മുളപ്പിച്ച ചെറുപയര്‍ കഴിക്കാന്‍ മടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ക്യാരറ്റ്, വെള്ളരി, തക്കാളി, കാബേജ്, സവാള തുടങ്ങിയവ ഉള്‍പ്പെടുത്തി സാലഡ് രൂപത്തില്‍ നല്‍കാവുന്നതാണ്.
പ്രോട്ടീന്‍ സമ്പുഷ്ടമായ ചെറുപയര്‍ വേവിച്ചാല്‍ അതിന്റെ അളവ് കുറയും. എന്നാല്‍, അത് മുളപ്പിച്ചാല്‍ പ്രോട്ടീന്‍ വര്‍ദ്ധിക്കും.


പ്രോട്ടീന്‍ വളരുന്ന പ്രായത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്ക് ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീര വളര്‍ച്ചയ്ക്കുമെല്ലാം പ്രോട്ടീന്‍ അത്യാവശ്യമാണ്.


ആവശ്യത്തിന് തൂക്കമില്ലാത്ത കുഞ്ഞുങ്ങള്‍ക്കുള്ളൊരു നല്ലൊരു ഉപാധിയാണ് ചെറുപയര്‍ വേവിച്ചത് നല്‍കുന്നത്. എല്ലിന്റെ ബലത്തിനും വളര്‍ച്ചയ്ക്കും മാത്രമല്ല, പല്ലിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്.


വൈറ്റമിന്‍ സി, ബി 6, എ, കെ, ഇ കാര്‍ബോഹൈഡ്രേറ്റുകള്‍, അയേണ്‍, ഫോസ്‌ഫേറ്റ്, റൈബോഫ്‌ളേവിന്‍, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക്, ഫോളേറ്റ്, നിയാസിന്‍, സോഡിയം തുടങ്ങിയ ഘടകങ്ങളാല്‍ സമ്പുഷ്ടമായ ചെറുപയര്‍ കുഞ്ഞുങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാണ്.

 

OTHER SECTIONS