ഇഞ്ചിയുടെ പഞ്ചറിയാം....

By anju.01 03 2019

imran-azhar

മലയാളികള്‍ക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നാണ് ഇഞ്ചി. കുറിച്ചു മലയാളികളോട് പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല. എങ്കിലും ഇഞ്ചിയുടെ മഹാത്മ്യത്തെ കുറിച്ചു ഇപ്പോഴും നമ്മള്‍ വേണ്ടത്ര ബോധവാന്മാരല്ല. ആവശ്യത്തിലധികം ഔഷധഗുണങ്ങള്‍ ഉള്ള ഒരു സുഗന്ധദ്രവ്യമാണ് ഇഞ്ചി. ശരീരത്തിനും തലച്ചോറിനും ധാരാളം ഗുണം ചെയ്യുന്ന ന്യൂട്രിയന്റ്‌സും ബയോആക്ടീവ് ഘടകങ്ങളും അടങ്ങിയ ഇഞ്ചി ഏറ്റവും ആരോഗ്യപ്രധാനമായ ഔഷധമാണ്.

 

ഇഞ്ചി നല്ലോരു രോഗഹാരിയും ഒപ്പം ഒറ്റമൂലിയുമാണ്. ഇഞ്ചി കഴിക്കുന്നത് വഴി ലഭിക്കുന്ന ഗുണങ്ങളെ കുറിച്ചു ശാസ്ത്രലോകം തെളിയിച്ചിട്ടുണ്ട്. ദിവസവും ഇഞ്ചി കഴിച്ചാലുള്ള ഫലങ്ങള്‍ നോക്കാം.

 


1.കുടല്‍ രോഗ സാധ്യതകള്‍ ലഘൂകരിക്കുന്നു.
2.ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സഹായകമാകുന്നു.
3.പേശിവേദനകളില്‍ നിന്ന് മോചനം നല്‍കുന്നു.
4.സന്ധിവീക്കം, സന്ധിവാതം എന്നിവ വരാതെ സഹായിക്കുന്നു.
5.രക്തചംക്രമണത്തെ പരിപോഷിപ്പിക്കുന്നു.
6.നെഞ്ചെരിച്ചില്‍ തടയുന്നു.
7.ഗ്യാസ്ട്രബിള്‍ കുറയ്ക്കുന്നു.
8.അഴ്‌സ്‌ഹൈമേഴ്‌സ് (Alzheimer's) എന്ന രോഗാവസ്ഥയെ പ്രതിരോധിക്കുന്നു.
9.ശ്വാസഗതിക്ക് ശുദ്ധത വരുത്തുന്നു.
10.പ്രതിരോധ ശേഷിക്ക് ആക്കം കൂട്ടുന്നു.
11.റേഡിയേഷന്‍ അസുഖസാധ്യത ഇല്ലാതാക്കുന്നു.
12.ആരോഗ്യപൂര്‍ണമായ ചര്‍മ്മം നിലനിര്‍ത്താന്‍ സഹായിക്കുന്നു.
13.ഹാര്‍ട്ട് അറ്റാക്കിനുള്ള സാധ്യത കുറയ്ക്കുന്നു.
14.സാംക്രമിക രോഗങ്ങള്‍ പകരുന്നത് തടയുന്നു.

 

OTHER SECTIONS