ഈ അഞ്ചു ഘടകങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തു ... ശരീര ഭാരം കുറയും

By online desk .23 10 2020

imran-azhar

 

ശരീരഭാരം കുറക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയവരാണ് നമ്മൾ. മിക്കവരും ഇപ്പോൾ ചെയ്യുന്നത് പ്രഭാത ഭക്ഷണം ഒഴിവാക്കലാണ്, എന്നാൽ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ അത് നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു.പ്രാതലിൽ പരമാവധി പോഷകഗുണമുള്ള ഭക്ഷണങ്ങൾ ഉൾ പ്പെടുത്തണമെന്നാണ് ന്യൂട്രിഷ്യനിസ്റ്റുകൾ പറയുന്നത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്റെ മെറ്റബോളിസം നിരക്കിന്റെ വേഗത കുറയുകയും അത് ഭാരം കുറയൽ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു എന്നും വിദഗ്ദ്ധർ പറയുന്നു. ഈ അഞ്ചു ഘടകങ്ങൾ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തു ശരീരഭാരം കുറയും.


ഓട്സ് : പ്രഭാത ഭക്ഷണമായി കഴിക്കാൻ ഏറ്റവും മികച്ചതാണ് ഓട്സ്. അത് നിങ്ങളുടെ ശരീരത്തിന് ദിവസം മുഴുവൻ തുടരാൻ ആവശ്യമായ ഊർജം നൽകുന്നു. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു. നാരുകളായ ബീറ്റ ഗ്ലൂക്കനും ഓട്‌സിൽ അടങ്ങിയിട്ടുണ്ട്. ഇത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.


വാഴപ്പഴം : വാഴപ്പഴത്തിൽ നാരുകൾ , വിറ്റാമിനുകൾ ,ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ശരീരത്തിൽ ഇന്സുലിന് സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ് വാഴപ്പഴം.


മുട്ട : ശരീരസ്‌പരം കുറക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആരോഗ്യകരമായ മറ്റൊരു നല്ല പ്രഭാത ഭക്ഷണമാണ് മുട്ട. മുട്ടയിൽ കലോറിയും പ്രൊറ്റീനും കൂടുതാലാണ്. പ്രാതലിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറക്കാനും സഹായിക്കുന്നു.രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ മുട്ട കഴിക്കുന്നത് നല്ലതാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.


ബെറിപ്പഴങ്ങൾ: ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബെറികൾ . ബ്ലൂബെറി ,ബ്ലാക്ക് ബെറി, സ്ട്രോബറി എന്നിവയിൽ പഞ്ചസാരയുടെ അളവ് കുറവാണ്. എന്നാൽ നാരുകൾ കൂടുതൽ അടങ്ങിയിട്ടും ഉണ്ട് ഭാരം കുറക്കാൻ ആഗ്രഹിക്കുന്നവർ ഇതും ഭക്ഷണത്തിൽ ഉൾപെടുത്തുക.


ഗ്രീൻ ടീ: ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ഗ്രീൻ ടീ യും. ഇതു രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും രക്ത സമ്മർദ്ദവും കുറക്കാൻ സഹായിക്കുന്നു. ഗ്രീൻ ടീയിൽ അൽപം നാരങ്ങ നീരും തേനും ചേർതുകഴിക്കുന്നത് ഭാരം കുറയ്ക്കും കൂടാതെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പ് കുറക്കാനും ഇതു സഹായകമാകുന്നു.

OTHER SECTIONS