ഹൃദയം പിണങ്ങാത്ത ഭക്ഷണം; മെനുവില്‍ ഇവ ഉള്‍പ്പെടുത്താം

By Web Desk.29 09 2022

imran-azhar

 


ഹൃദയത്തെ കാക്കാന്‍ ജീവിതശൈലി ചിട്ടപ്പെടുത്തണം. അനാരോഗ്യ ശീലങ്ങള്‍ ഹൃദയത്തെ പിണക്കും. ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം, വ്യായാമമില്ലായ്മ, അമിത മാനസിക സമ്മര്‍ദ്ദം എന്നിവയെല്ലാം ഹൃദയത്തെ തകര്‍ക്കും. നല്ല ഭക്ഷണക്രമവും ശരിയായ വ്യായാമവും സമ്മര്‍ദ്ദരഹിതമായ ജീവിതവും രോഗങ്ങളെ അകറ്റി നിര്‍ത്താന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍.

 

ഇലക്കറികള്‍

 

വിവിധയിനം ചീരകള്‍, ഉലുവയില, മല്ലിയില, പുതിനയില എന്നിവയെല്ലാം ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്താം. ഫോളിക് ആസിഡ്, കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയെല്ലാം ഇലകളില്‍ ധാരാളമായി അങ്ങിയിരിക്കുന്നു. കൊഴുപ്പു കുറവും നാരുകളാല്‍ സമൃദ്ധവുമാണിവ.

 

ഓട്‌സ്

 

ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ചീത്ത കൊളസ്‌ട്രോളിനെ (എല്‍ഡിഎല്‍) അകറ്റി ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

 

തക്കാളി

 

തക്കാളിയിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദ്രോഗങ്ങളില്‍ നിന്ന് ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തക്കാളി പതിവായി സാലഡിനൊപ്പവും മറ്റും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

 

ആപ്പിള്‍

 

ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ കാക്കുന്ന വൈറ്റമിന്‍ എ, വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി1, ബി2 വൈറ്റമിന്‍ കെ തുടങ്ങി പത്തോളം വൈറ്റമിനുകളും മിനറല്‍സും ധാരാളമായി ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്.

 

ബദാം

 

കൊളസ്‌ട്രോള്‍ കുറച്ച് ഹൃദയത്തെ കാക്കാന്‍ ബദാം പതിവായി കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ബി17, കെ എന്നവ കൊഴുപ്പിനെ അകറ്റി ഹൃദ്രോഗം തടയുന്നു.

 

 

 

 

OTHER SECTIONS