ഹെ​പ്പ​റ്റൈ​റ്റി​സ് ഒരു വൈറസ് രോഗമോ ;കാരണങ്ങളും പ്രതിരോധ വഴികളും

By uthara.31 Dec, 1969

imran-azhar


ശരീരത്തിന്‍റെ ശുദ്ധീകരണശാലയായ കരളിനെ ബാധിക്കുന്ന ഗുരതരമായ രോഗങ്ങളിലൊന്നാണ് ഹൈപ്പറ്റൈറ്റിസ്.ഹൈപ്പറ്റൈറ്റിസ് പല കാരണങ്ങൾ കൊണ്ട് ബാധിക്കാം എങ്കിലും പൊതുവേ ഇത് ഒരു വൈറസ് രോഗമാണ് എന്ന് പറയാം . ഹൈപ്പറ്റൈറ്റിസിന് വഴിവയ്ക്കുന്ന സാഹചര്യങ്ങൾ എന്തെല്ലാം എന്നാൽ മദ്യപാനം, ചിലയിനം മരുന്നുകളുടെ ഉപയോഗം, വിഷബാധ എന്നിവയ്ക്കു പുറമേ കരള്‍കോശങ്ങള്‍ക്ക് എതിരെ ശരീരം ആന്‍റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതും കാരണമാകുന്നു .

ദഹനരസങ്ങളിൽ ഒന്നായ ബൈൽ ഉൽ പാദിപ്പിക്കുന്നതിനോടൊപ്പം ഭക്ഷണത്തിലൂടെ ശരീരത്തിൽ എത്തുന്ന വിഷാംശങ്ങൾ പുറത്തു കളയുന്നറ്റും കരളാണ് .ഏറെ സുപ്രധാന ജോലികള്‍ നിര്‍വഹിക്കുന്ന കരളിനെ ബാധിക്കുന്ന ഏതു രോഗവും ശാരീരികപ്രവര്‍ത്തനങ്ങളെ മുഴുവനായും ബാധിക്കുമെന്ന് അര്‍ത്ഥം.ഏറ്റവും സുപ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ് .ഹെപ്പറ്റൈറ്റിസ് എ, ബി, സി. ഡി. ഇ എന്നിവയാണ് അഞ്ചിനം ഹെപ്പറ്റൈറ്റിസ് വൈറസുകൾ ഇതില്‍ ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മലിനജലത്തിലൂടെയോ മാലിന്യം കലര്‍ന്ന ഭക്ഷ്യവസ്തുക്കളിലൂടെയോ പകരുന്നവയാണ്.

ശുചീകരണജോലികള്‍ കാര്യക്ഷമമായി നിര്‍വഹിക്കപ്പെടാത്ത പ്രദേശങ്ങളില്‍ സ്വഭാവികമായും ഈ രണ്ടിനം ഹെപ്പറ്റൈറ്റിസുകളും വ്യാപകമായി കാണാം.ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ ഇനങ്ങളാണ് കൂട്ടത്തിലെ ഭീകരന്മാര്‍. രണ്ടും ലൈംഗിക ബന്ധത്തിലൂടെ പകരും എന്നത് സ്ഥിതി സങ്കീര്‍ണമാക്കുന്നു. രക്തം, ലൈംഗികാവയവങ്ങളില്‍ നിന്നുള്ള സ്രവങ്ങള്‍ എന്നിവ വഴി ഹെപ്പറ്റൈറ്റിസ് ബി വൈറസ് മറ്റൊരാളിലേക്കു പകരാം.


ഡി രോഗത്തിന് ഡെൽറ്റ ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നു .വൈറസ് ബാധയുള്ള രക്തം വഴിയാണ് വ്യാപനം . മറ്റ് ഹെപ്പറ്റൈറ്റിസ് ഇനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അത്ര സാധാരണമല്ല എന്നൊരു പ്രത്യേകതയുണ്ട്. വൈറസ് ബാധ കാരണമല്ലാതെ സംഭവിക്കുന്ന ഹെപ്പറ്റൈറ്റിസിനെ നോണ്‍ ഇന്‍ഫെക്ഷിയസ് ഹെപ്പറ്റൈറ്റിസ് എന്നു വിളിക്കാം. അമിത മദ്യപാനം കരള്‍ ദ്രവീകരണത്തിനും ലിവര്‍ ഹെപ്പറ്റൈറ്റിസിനും കാരണമാകാം.

ശാരീരിക പരിശോധന, ലിവര്‍ ഫങ്ഷന്‍ ടെസ്റ്റ്, മറ്റ് രക്തപരിശോധനകള്‍, അള്‍ട്രാസൗണ്ട് സ്കാന്‍ തുടങ്ങിയവയാണ് ഹെപ്പറ്റൈറ്റിസ് നിര്‍ണയിക്കാനുള്ള പരിശോധനകള്‍. സങ്കീര്‍ണതകള്‍ ലിവര്‍ കാന്‍സര്‍ ആയി മാറിയിട്ടുണ്ടോ എന്നറിയാന്‍ ബയോപ്സി നടത്തേണ്ടിവരും. ഗുരുതരമായ ക്രോണിക് ഹെപ്പറ്റൈറ്റിസ് സിയുടെ കാര്യത്തില്‍ ചികിത്സ സങ്കീര്‍ണമാണ്. കരള്‍ ശസ്ത്രക്രിയയോ കരള്‍ മാറ്റിവയ്ക്കുകയോ വേണ്ടിവന്നേക്കും.

OTHER SECTIONS