കുട്ടികളിലെ എക്കിള്‍ ഇല്ലാതാക്കാന്‍...

By Anju N P.28 Aug, 2018

imran-azhar

മിക്ക കുട്ടികള്‍ക്കും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നമാണ് എക്കിള്‍. കുട്ടികളിലെ എക്കിള്‍ ഇല്ലാതാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. എക്കിള്‍ ഉളളപ്പോള്‍ കുഞ്ഞിന് ആഹാരം കൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

എക്കിള്‍ ഉള്ളപ്പോള്‍ തോളില്‍ ചായ്ച്ചു കിടത്തി മുതുകില്‍ മെല്ലെ തട്ടാം. പത്തു മിനിട്ടിനു ശേഷവും എക്കിള്‍ തുടരുകയാണെങ്കില്‍ അല്പം വെളളം കൊടുക്കണം. മിക്കവാറും ഇതോടെ എക്കിള്‍ മാറും.  തിരക്ക് പിടിക്കാതെ സാവകാശത്തില്‍ വേണം കുഞ്ഞിന് പാല്‍ കൊടുക്കാന്‍.

 


പാല്‍ കുടിച്ചു കഴിഞ്ഞ് കുഞ്ഞുങ്ങള്‍ തികട്ടിയാല്‍ കുഞ്ഞിനെ തോളില്‍ ചായ്ച്ച് കിടത്തി മുതുകില്‍ തെരുതെരെ പതിയെ തട്ടണം. ആമാശയത്തിലേക്കുളള വായു പുറത്തുകളയാനാണിത്. പാല്‍ കുടിച്ചുകഴിഞ്ഞയുടന്‍ കുഞ്ഞിനെ കുളിപ്പിക്കുകയോ കുലുക്കുകയോ ചെയ്യരുത്.