വീട്ടിലുണ്ടാക്കാം ഫേസ്പാക്ക്

By Anju N P.04 Jul, 2018

imran-azhar

 

മുഖക്കുരു, ഇരുണ്ടതും വരള്‍ച്ചയുള്ളതുമായ ചര്‍മ്മം, മുഖക്കുരുവിന്റെ ഉള്‍പ്പെടെ പലതരം പാടുകള്‍ തുടങ്ങി പലതരം ചര്‍മ്മ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ് നിങ്ങളെങ്കില്‍ പാര്‍ശ്വഫലമൊന്നുമില്ലാത്ത തികച്ചം ലളിതവും പാര്‍ശ്വഫലമൊന്നുമില്ലാത്തതുമായ ഈ മാര്‍ഗ്ഗങ്ങളൊന്ന് പരീക്ഷിച്ച് നോക്കൂ...

 

തേന്‍: ചര്‍മ്മ സരംക്ഷണത്തിന് പ്രകൃതിദത്തമായ ആന്റിസെപ്റ്റിക്കായ തേന്‍. ആന്റിഫംഗല്‍ പോലെസഹായകമാണ്. ചര്‍മ്മത്തിന് ഈര്‍പ്പം നിലനിര്‍ത്തുന്ന തേന്‍ മുഖക്കുരു ഉള്‍പ്പെടെയുള്ള ചര്‍മ്മപ്രശനങ്ങളെ വളരെ വേഗത്തില്‍ തന്നെ ഇല്ലാതാക്കുന്നു.
കടലമാവ്: ആഴത്തില്‍ ചര്‍മ്മവും, പുറംതൊലിയും കടന്ന് ചര്‍മ്മത്തെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കടലമാവ്.


കടലമാവ് വെള്ളവുമായി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേയ്ക്കുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. ഇത് മുഖത്തെ അനാവശ്യ മുടിയെ നീക്കം ചെയ്യുന്നു.
തൈര്: ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിലെ എണ്ണയുടെ അളവ് കുറയ്ക്കാനും തൈരിനൊപ്പം കടലമാവും ചേര്‍ത്ത ഫെസ്പാക്ക് 20 മിനിറ്റിട്ട ശേഷം കഴുകി കളയുക.


ചന്ദനം,മഞ്ഞള്‍, പാല്‍: ചന്ദനവും, മഞ്ഞളും പാലും ചേര്‍ത്ത മിശ്രിതം മുഖത്ത് തേയ്ച്ച് 20 മിനിട്ടിന് ശേഷം കഴുകി കളയുക. മുഖക്കുരുവിനെയും മുഖത്തെ പാടുകളെയും ഇല്ലാതാക്കാന്‍ ഈ ഫെസ് പാസ് സഹായകമാണ്.

OTHER SECTIONS