അരിമ്പാറ നീക്കം ചെയ്യാനുള്ള മാര്‍ഗം

By Anju N P.13 Aug, 2017

imran-azhar

 

 

മുഖത്തുണ്ടാകുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. മുഖക്കുരുവും, കറുത്ത പുള്ളികളും, അരിമ്പാറയും മാറ്റാന്‍ എത്ര വേണമെങ്കിലും കഷ്ടപ്പെടാന്‍ നമ്മളില്‍ പലരും തയ്യാറാണ്. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് ബ്യൂട്ടിപാര്‍ലറുകളേയും ചര്‍മ്മരോഗവിദഗ്ധരേയും സമീപിയ്ക്കാന്‍ നമ്മളില്‍ പലരും നിര്‍ബന്ധിതരാവുന്നു. അപകടകരമായ വീട്ടുവൈദ്യങ്ങള്‍ എന്നാല്‍ പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനായി നമ്മുടെ വീട്ടില്‍ തന്നെ പ്രതിവിധി ഉണ്ടെങ്കിലോ. എന്നാല്‍ സത്യമതാണ്.


അതിനായുള്ള പ്രകൃതിദത്തമായ വഴികള്‍ എന്ന് നോക്കാം. അരിമ്പാറ,പാലുണ്ണി, മുഖക്കുരു മണിക്കൂറുകള്‍ കൊണ്ട് നീക്കാം1/9 ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിച്ച് ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളേയും നമുക്ക് വേരോടെ പിഴുതു മാറ്റാം. അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ പഞ്ഞി മുക്കി അരിമ്പാറയോ പാലുണ്ണിയോ ഉള്ള സ്ഥലത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഒട്ടിച്ചു വെയ്ക്കുക. പിറ്റേ ദിവസം രാവിലെ ഇത് എടുത്ത് മാറ്റാം. പഞ്ഞിയോടൊപ്പം അരിമ്പാറയും പാലുണ്ണിയും പിഴുത് പോരുന്നു.

 

സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നിലാണ് കറ്റാര്‍ വാഴ. കറ്റാര്‍വാഴ നെടുകെ പിളര്‍ന്ന് മുഖത്ത് ഉരസുക. 15 മിനിട്ട് നേരം മൂന്ന് നേരം ഇങ്ങനെ ചെയ്യുക. പാലുണ്ണിയും അരിമ്പാറയും മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.


തുളസിയിലയിലും ഇതിനെ പ്രതിരോധിയ്ക്കാനുള്ള മരുന്നുണ്ട്. തുളസിയില പിഴിഞ്ഞ് അതിന്റെ നീര് ഇത്തരം പ്രശ്നങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ തേച്ചു പിടിപ്പിക്കുക. ഇത് മണിക്കൂറുകള്‍ കൊണ്ട് തന്നെ അരിമ്പാറയേയും പാലുണ്ണിയേയും മുഖക്കുരുവിനേയും ഇല്ലാതാക്കുന്നു

 

.ടീ ട്രീ ഓയിലും ഇത്തരം പ്രശ്നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. ആന്റിബാക്ടീരിയല്‍ പവര്‍ ഉള്ളത് കൊണ്ട് തന്നെ പലപ്പോഴും ഇതിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിന് മുന്നിലാണ് ടീ ട്രീ ഓയില്‍.

 

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ സഹായിക്കുന്നതാണ് പപ്പായ. നന്നായ പഴുക്കാത്ത പപ്പായയുടെ കറ അരിമ്പാറയും പാലുണ്ണിയും കറുത്ത പുള്ളികളും ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് മണിക്കൂറുകള്‍ കൊണ്ട് തന്നെ പരിഹാരമാകും.

 

OTHER SECTIONS