രോമ വളര്‍ച്ച തടഞ്ഞ് മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം

By Anju N P.12 10 2018

imran-azhar

സൗന്ദര്യ സംരക്ഷണ കാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് ശരീരത്തിലെ അമിത രോമ വളര്‍ച്ച.
സ്ത്രീകളുടെ മുഖത്തുള്ള രോമ വളര്‍ച്ച തടയാന്‍ പലതരം ക്രീമുകളും, ലോഷനുകളും, അമിതമായ മേക്കപ്പ് ചെയ്ത് മറയ്ക്കുക, ബ്യൂട്ടിപാര്‍ലറിലെ ഉള്‍പ്പെടെ പലവിധ മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചും തത്ക്കാല ഫലമാല്ലാതെ ശാശ്വത ഫലം കാണന്‍ കഴിയുന്നില്ലെങ്കില്‍ ഈ ഗൃഹ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ....

 

മുഖത്തെ രോമ വളര്‍ച്ച തടയാന്‍ പഞ്ചസാരകൊണ്ട് വീട്ടില്‍തന്നെ ഫെയ്പാക് ഉണ്ടാക്കാം.


ആവശ്യമുള്ള സാധനങ്ങള്‍:

മുപ്പത് ഗ്രാം പഞ്ചസാര, 10 മില്ലീ ലിറ്റര്‍ നാരങ്ങാ നീര്, 150 മില്ലീ ലിറ്റര്‍ വെള്ളം.


തയ്യാറാക്കേണ്ട വിധം:

പഞ്ചസാരയും നാരങ്ങാനീരും, വെള്ളം ചേര്‍ത്ത് ഫേസ് പാക്ക് മിശ്രിതം തയ്യാറാക്കുക.
ഉപയോഗിക്കേണ്ട വിധം: ഈ മിശ്രിതം മുഖത്ത് സ്ഥിരമായി മുഖത്ത് തേയ്ക്കുന്നത് മുഖത്തെ രോമ വളര്‍ച്ച തടയാന്‍ സഹായിക്കും. മാത്രമല്ല, മുഖത്തെ തിളക്കമാര്‍ന്നതാക്കാനും ഈ ഫേസ്പാക്ക് ഉത്തമമാണ്.

OTHER SECTIONS