കരള്‍ രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ

By mathew.04 09 2019

imran-azhar

 

ശരീരത്തിലെ പ്രധാന അവയവങ്ങളായ ഹൃദയം, കരള്‍, വൃക്ക, പാന്‍ക്രിയാസ്, ശ്വാസകോശം, മസ്തിഷകം തുടങ്ങിയവയെ ബാധിക്കുന്ന കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ വന്നവരെ വിശകലനം ചെയ്തു നടത്തിയ പഠനങ്ങളില്‍ വളരെ ശ്രദ്ധേയമായ ചില വസ്തുതകള്‍ പുറത്തു വന്നിട്ടുണ്ട്.
ശ്രദ്ധയില്‍പ്പെടാതെ പോകുന്ന ബാല്യകാല കുഴപ്പങ്ങള്‍ യുവത്വത്തെ ദോഷകരമായി ബാധിക്കുകയും, യൗവനത്തിലെ സ്വഭാവദൂഷ്യങ്ങള്‍ പ്രായമാകുമ്പോള്‍ ശക്തിയോടെ, ദോഷകരമായി പിന്തുടരുകയും ചെയ്യും എന്നതാണ് അവയില്‍ ഒന്ന്. അതിനര്‍ത്ഥം ബാല്യകാലം മുതല്‍ ചിട്ടയായ ജീവിതചര്യകളും ഭക്ഷണത്തില്‍ മിതത്വം പാലിക്കുകയും വ്യായാമവും ഉറക്കവും ആവശ്യത്തിന് ഉണ്ടാവുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ജീവിക്കാവുന്ന തരത്തില്‍ മാതാപിതാക്കള്‍ മക്കള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കണം. മക്കള്‍ക്ക് മാതൃകയായി മാതാപിതാക്കള്‍ ജീവിക്കുക മാത്രമേ ശാശ്വതമായ ഒരു പരിഹാരമായി നിര്‍ദ്ദേശിക്കാവൂ.

അമ്‌ളാംശം കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവരില്‍ മാരകമായ രോഗങ്ങള്‍ക്കുള്ള സാദ്ധ്യത കൂടും. അതിനാല്‍ ശരീരത്തെ ആല്‍ക്കലൈന്‍ മീഡിയത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണക്രമങ്ങളാണ് രോഗം വരാതിരിക്കാന്‍ ഉത്തമം.
കരള്‍ രോഗമുള്ളവര്‍ ലഹരി പദാര്‍ത്ഥങ്ങള്‍, ഇറച്ചി, മുട്ട, വിനാഗിരി ചേര്‍ത്ത അച്ചാറുകള്‍, പൊരിച്ച ബേക്കറി ഭക്ഷണം, ഫാസ്റ്റ്ഫുഡ് എന്നിവ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. അസുഖം വന്നുകഴിഞ്ഞ ശേഷം കൂമ്പില്‍ വളം വക്കുന്നതുപോലെ ഭക്ഷണം നിയന്ത്രക്കുന്നതിനേക്കാള്‍ നല്ലത് ചെറുപ്പം മുതല്‍ നല്ലഭക്ഷണശീലങ്ങള്‍ പിന്തുടരുന്നതാണ്. ഹോമിയോപ്പതിയിലെ സോറിക്ക് എന്ന് വിശേഷിപ്പിക്കുന്ന സഹനത്തിന്റെയും സാന്ത്വനത്തിന്റെയും മിതഭക്ഷണ ശീലത്തിന്റെയും വ്യക്തിത്വം വളര്‍ത്തിയെടുത്താല്‍ രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.

ഹോമിയോപ്പതിയില്‍, വിഘടിച്ചുനില്‍ക്കുന്ന മനസ്‌സിനെ സാന്ത്വനപ്പെടുത്തി, ഭക്ഷണത്തോടുള്ള തീഷ്ണമായ അഭിരുചി മാറ്റി, ശരീരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന വിനാശകരമായ രോഗാവസ്ഥയുടെ കാഠിന്യം കുറച്ച്, പുതുജീവന്‍ നല്‍കി, ശരീരത്തിന്റെ നിയന്ത്രണശക്തിയായ വൈറ്റല്‍ ഫോഴ്‌സിനെ പൂര്‍ണ ആരോഗ്യത്തോടുകൂടി തിരിച്ചുകൊണ്ടുവരികയാണ് ചെയ്യുന്നത്.
ഡോക്ടറോട് പൂര്‍ണ്ണമായി വിധേയത്വം പുലര്‍ത്തുന്ന രോഗികളില്‍, പൂര്‍ണ്ണ ആരോഗ്യം, പുനരുദ്ധാരണം എന്നിവ അത്ഭുതകരമായി നല്‍കുവാന്‍ ഇത്തരം ചികിത്സക്ക് കഴിയും.

കരള്‍ രോഗികളില്‍ കുടുംബസാഹചര്യങ്ങള്‍, വ്യക്തി ജീവിതരീതികള്‍, മനസ്‌സിന്റെ തലം, പ്രകൃതിയോടുള്ള വിധേയത്വം, ഭക്ഷണത്തോടുള്ള താത്പര്യം ഇവ പരിഗണിച്ചുകൊണ്ടുള്ള കോണ്‍സ്റ്റിറ്റിയൂഷണല്‍ മരുന്നാണ് നല്കുന്നത്. കാര്‍ഡസ്മാറിനസ്, മൈറിക്ക, ചെലിഡോണിയം ആന്‍ഡോഗ്രാഫിക് പാനികുലാറ്റ, നൈട്രംസള്‍ഫ്, നക്‌സ് വോമിക്ക തുടങ്ങിയ സാധാരണ നല്‍കിവരുന്ന മരുന്നുകളില്‍ പ്രധാനപ്പെട്ടവയാണ്.

മനുഷ്യനിലെ രോഗത്തെക്കാള്‍ രോഗിയായ മനുഷ്യനാണ് ഹോമിയോപ്പതിയില്‍ പ്രാധാന്യം. വ്യക്തിയെ മുഴുവനായി ശ്രദ്ധിച്ചുകൊണ്ടുള്ള, ഓരോ വ്യക്തിത്വത്തിനും (ഇന്‍ഡിവിജ്വലിറ്റി) പ്രാധാന്യം കൊടുക്കുന്ന രീതി ഇതര ചികിത്സാ സമ്പ്രാദയങ്ങളില്‍ നിന്നും ഹോമിയോപ്പതിയെ വ്യത്യസ്തമാക്കുന്നു.

OTHER SECTIONS